ഹാദിയയുടെ ഭാവി: പിണറായി വിജയനും ഉത്തരവാദിയാണ്

അനൂപ് വിആര്‍

ഹാദിയയുടെ കേസ് NIAയ്ക്ക് നൽകാനുള്ള സുപ്രീംകോടതി വിധിക്ക് അടിസ്ഥാനം, സംസ്ഥാന സർക്കാർ കോടതിയിൽ എടുത്ത നിലപാട് ആണ്.ഇതേ സർക്കാരിനെ നയിക്കുന്ന CPM ആണ്, പിണറായി വിജയൻ എന്ന അതിന്റെ നേതാവിന് എതിരെയുള്ള കേസ് CBlയ്ക്ക് കൊടുത്താൽ, അതിനകത്ത് ഗൂഡാലോചന നടക്കുമെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി അപകടത്തിൽ ആവുമെന്നും ഉള്ള നിലപാട് എടുത്തത്.

പിണറായി വിജയനെപ്പോലെ പരിചയ സമ്പന്നനായ രാഷ്ട്രീയ നേതാവിന് CBlയുടെ കേസ് അഭിമുഖീകരിക്കുന്നതിൽ പ്രശ്നം ഉണ്ടെങ്കിൽ, ഹാദിയുടെ പ്രായത്തിൽ ഉള്ള ഒരു പെൺകുട്ടിക്ക് NIA യെ അഭിമുഖീകരിക്കുന്നതിൽ ഉണ്ടാകാവുന്ന പ്രശ്നം ഊഹിക്കാവുന്നതേയുള്ളൂ. ഗൂഡാലോചനയുടെ കാര്യത്തിൽ CBI യുടെ അപ്പൻ ആണ് NIA. ഇതൊക്കെ അറിഞ്ഞു കൊണ്ടാണ്, പിണറായി വിജയന്റെ സർക്കാർ ആ പെൺകുട്ടിയെ അവർക്ക് എറിഞ്ഞ് കൊടുത്തത്. അല്ലെങ്കിൽ തന്നെ പിണറായി വിജയന്റെ രാഷ്ട്രീയ ഭാവി പോലെ പ്രധാനം അല്ലല്ലോ, ഹാദിയയുടെ ”വെറും ” ഭാവി?

Be the first to comment on "ഹാദിയയുടെ ഭാവി: പിണറായി വിജയനും ഉത്തരവാദിയാണ്"

Leave a comment

Your email address will not be published.


*