ബ്ലൂവെയിലല്ല , ലക്ഷങ്ങളുടെ ജീവന്‍ കവര്‍ന്ന മറ്റൊരു ‘ഗെയിമു’ണ്ട്

നമ്മുടെ നാട്ടിലെ ജീവനുകള്‍ കവര്‍ന്നെടുക്കുന്ന ഗെയിം ബ്ലൂവെയില്‍ അല്ലെന്നും അത് ഇന്നാട്ടിലെ കൃഷിയാണെന്നുമുള്ള നവീന്‍ ഗോപാലിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. രാജ്യത്തെ കര്‍ഷക ആത്മഹത്യയുടെ തോത് ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നവീന്റെ ഫേസ്ബുക്ക് പോസ്റ്റ് എറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പോസ്റ്റ് ഇതിനോടകം തന്നെ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.

നവീന്‍ എഴുതിയത് ; ”ഇന്ത്യയില്‍ ‘Blue whale game’ നേക്കാളും അപകടകരമായ മറ്റൊരു ഗെയിം ഉണ്ട് ‘Farming’ (കൃഷി) എന്നാണതിന്റെ പേര് …കളിയുടെ അവസാനം കളിക്കുന്നയാള്‍ മാത്രമല്ല അയാളുടെ കുടുംബാംഗങ്ങള്‍കൂടി ആത്മഹത്യചെയ്യേണ്ടിവരുന്നു…
ഇരുപതുവര്‍ഷത്തിനിടെ ഈ കളിയിലൂടെ ആത്മഹത്യചെയ്തത് 4 ലക്ഷത്തോളം പേരാണ്. ”

തമിഴ്നാട്ടിലെ കര്‍ഷകര്‍ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഭീമമായ കാര്‍ഷികകടബാധ്യതകള്‍ കാരണം സ്വവസ്ത്രങ്ങള്‍ അഴിച്ച് നഗ്നരായും സ്വന്തം മൂത്രം കുടിച്ചും പ്രതിഷേധിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Be the first to comment on "ബ്ലൂവെയിലല്ല , ലക്ഷങ്ങളുടെ ജീവന്‍ കവര്‍ന്ന മറ്റൊരു ‘ഗെയിമു’ണ്ട്"

Leave a comment

Your email address will not be published.


*