26 കൊല്ലത്തിന് ശേഷം ആദ്യമായി പരോള്‍. പേരറിവാളന്‍ പുറത്ത്

രാജീവ്ഗാന്ധി വധക്കേസില്‍ അന്യായമായി പ്രതി ചേര്‍ക്കപ്പെട്ട പേരറിവാളന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റേതാണ് തീരുമാനം. രാജീവ്ഗാന്ധി വധക്കേസില്‍ അറസ്റ്റിലായശേഷം ആദ്യമായാണ് പേരറിവാളന് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ അവസരം ഒരുങ്ങുന്നത്. ചികിത്സയില്‍ കഴിയുന്ന പിതാവിനെ പരിചരിക്കുന്നതിനാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചിട്ടുള്ളത്.

അറസ്റ്റിലാകുമ്പോൾ 19 വയസായിരുന്നു. 26 വർഷമായി ജയിലിൽ കഴിയുന്നു.
രാജീവ് ഗാന്ധിയെ കൊല്ലാനുപയോഗിച്ച ബോംബുണ്ടാക്കാനാവശ്യമായ രണ്ട് ബാറ്ററികൾ കൊണ്ടുവന്നുവെന്നായിരുന്നു പേരറിവാളനെതിരെ ചുമത്തിയ കുറ്റം.

പേരറിവാളന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ അര്‍പ്പുതം അമ്മാള്‍ നിരവധി പരാതികള്‍ സമര്‍പ്പിച്ചിരുന്നു. അറസ്റ്റിലായശേഷം 26 വര്‍ഷം പേരറിവാളന്‍ തടവില്‍ കഴിഞ്ഞിരുന്നു. വെല്ലൂര്‍ ജയിലിലായിരുന്നു പേരറിവാളന്‍.

Be the first to comment on "26 കൊല്ലത്തിന് ശേഷം ആദ്യമായി പരോള്‍. പേരറിവാളന്‍ പുറത്ത്"

Leave a comment

Your email address will not be published.


*