‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ ലാലു അണിനിരത്തിയത് 20 ലക്ഷം പേരെ

മഹാസഖ്യത്തെ തകര്‍ത്ത് ബിജെപിയുമായി കൂട്ടുകൂടിയ ജെഡിയു നേതാവ് നിതീഷ് കുമാറിനെയും സഖ്യത്തെയും ഞെട്ടിച്ച് ലാലുവിന്റെ നേത്യത്വത്തില്‍ പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലി. ‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന ആര്‍ജെഡിയുടെ മുദ്രാവാക്യത്തോട് ഐക്യപ്പെട്ട് വിവിധ പാര്‍ട്ടികളില്‍ നിന്നായി ഇരുപത് ലക്ഷത്തിലധികം ആളുകള്‍ റാലിയില്‍ പങ്കെടുത്തു.

ഒരു ‘മുഖ’ത്തിനും ബീഹാറില്‍ തന്റെ അടിത്തറയ്ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് ജനസാഗരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ലാലു പ്രസാദ് യാദവ് ട്വീറ്റ് ചെയ്തു.

ജെഡിയു നിതീഷ് പക്ഷത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് ശരത് യാദവ് റാലിയിലെത്തി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സമാജ്‌വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് , കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപി ജോഷി, സിപിഐ അഖിലേന്ത്യ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ജാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക സന്ദേശം സമ്മേളനത്തില്‍ വായിച്ചു.

Be the first to comment on "‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ ലാലു അണിനിരത്തിയത് 20 ലക്ഷം പേരെ"

Leave a comment

Your email address will not be published.


*