ആമി പ്രസിഡന്റ്. അനോജ് സെക്രടറി. ഡിഎസ്എ കേരളഘടകം നിലവില്‍ വന്നു

ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഡി. എസ്. എ) കേരളഘടകം നിലവില്‍വന്നു. മനുഷ്യാവകാശപോരാട്ടവേദികളിലെ സജീവസാന്നിധ്യവും ആക്ടിവിസ്റ്റും വിദ്യാര്‍ത്ഥിയുമായ ആമിയാണ് സംസഥാനപ്രസിഡന്റ്. അനോജ് ആണ് സംസ്ഥാനസെക്രടറി.

സ്റ്റുഡന്‍സ് അപ്രൈസിംഗ് മൂവ്മെന്റ് ഫോര്‍ സോഷ്യല്‍ വെല്‍ഫയര്‍ (സംസ്) പ്രവര്‍ത്തകന്‍ ദിനേശ് ഉദ്ഘാടനം ചെയ്യുകയും ഡി. എസ്. എ സംസ്ഥാന സംഘാടക സമിതി പ്രഖ്യാപനം നടത്തുകയും ചെയ്തു. സംസ്ഥാനസമിതി അംഗങ്ങള്‍ – സന്തോഷ്കുമാര്‍, പ്രിന്‍സ്, അനന്തു, മുസാദിഖ്, ശരത്, .രാഹുല്‍രാജ്.

‘ദളിത്, മുസ്ലീം, ആദിവാസികള്‍, മത ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ഐക്യപ്പെടുത്തിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ ജനാധിപത്യത്തിന് വേണ്ടി പോരാടണമെന്ന് ദിനേശ് അഭിപ്രായപ്പെട്ടു.

മാധ്യമപ്രവര്‍ത്തകന്‍ കെ. പി സേതുനാഥ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ ലോക വ്യാപകമായി ഉയര്‍ത്തിയ ഉജ്ജലമായ സമരങ്ങളെ അനുസ്മരിച്ചുകൊണ്ട് ഡി. എസ്. എ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ധേഹം ആശംസയറിയിക്കുകയും ക്യാമ്പസുകളില്‍ നടന്നുകൊണ്ടിരിക്കുന്ന അരാഷ്ട്രീയവല്‍ക്കരണത്തില്‍ എസ്. എഫ്. ഐ ഉള്‍പ്പടെയുള്ള വ്യവസ്ഥാപിത വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക് ആഴത്തില്‍ പരിശോധിക്കേണ്ടതാണെന്നും പറഞ്ഞു.

ആശംസകളും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചുകൊണ്ട് ക്യാമ്പസ്ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് കെ. എ മുഹമ്മദ് ഷമീര്‍, എസ്. ഐ. ഒ സംസ്ഥാന സമിതിയംഗം ഷാഹിന്‍ ഷിഹാബ്, ഫ്രട്ടേണിറ്റി സംസ്ഥാന സമിതിയംഗം ഫലഹി, എ. എസ്. എ യുടെ അരുണ്‍കുമാര്‍, പോരാട്ടം കണ്‍വീനര്‍ ഷാന്‍ോലാല്‍, ഗൗരി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി എന്നിവര്‍ സംസാരിച്ചു.

തമിഴ്‌നാട് സര്‍ക്കാര്‍ ഗുണ്ടാസ് ആക്ട് ചുമത്തി ജയിലിലടച്ച വിദ്യാര്‍ത്ഥി നേതാവ് സഖാവ് വളര്‍മതിയെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആമിയും രൂപന്‍വാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് രോഹിത് വെമുലക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അനന്തുവും പ്രമേയങ്ങള്‍ അവതരിപ്പിച്ച് പാസാക്കി.

Be the first to comment on "ആമി പ്രസിഡന്റ്. അനോജ് സെക്രടറി. ഡിഎസ്എ കേരളഘടകം നിലവില്‍ വന്നു"

Leave a comment

Your email address will not be published.


*