വീടുകള്‍ക്ക് തീയിട്ടു. കുഞ്ഞുങ്ങളെ വെടിവെച്ചു. റോഹിങ്ക്യര്‍ക്കെതിരെ ബര്‍മ്മീസ് ഭീകരത

മ്യാന്‍മറില്‍ നിന്ന് റോഹിങ്ക്യന്‍ മുസ് ലിംകളുടെ കൂട്ട പലായനം. അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്കാണ് റോഹിങ്ക്യകൾ പലായനം ചെയ്യുന്നത്. അതിനിടെ പാലായനം ചെയ്യുന്നവർക്ക് നേരെ സൈന്യം ക്രൂരമായി വെടിയുതിർത്തു. ഇവർ അതിർത്തി കടക്കുമ്പോള്‍ മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചാണ് സൈന്യം റോഹിങ്ക്യകളെ ആക്രമിച്ചത്. 150 പേര്‍ ഇതിനകം കൊല്ലപ്പെട്ടതായാണ് വാര്‍ത്ത. എന്നാല്‍ അഞ്ഞൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു.

റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങള്‍ ഒന്നാകെ തീയിട്ടു ചുടുന്നതടക്കമുള്ള ക്രൂരകൃത്യങ്ങള്‍ കഴിഞ്ഞ ദിവസം നടന്നു.

അഭയാര്‍ത്ഥികളായ റോഹിങ്ക്യരെ സ്വീകരിക്കില്ലെന്ന നിലപാടിലാണ് ബംഗ്ലാദേശ്. റോഹിങ്ക്യരെ കൊന്നൊടുക്കുന്ന മ്യാന്‍മര്‍ സൈന്യത്തിന്റെ നിലപാടുമായി സഹകരിക്കുകയാണ് ബംഗ്ലാദേശും.
കഴിഞ്ഞ 3 ദിവസങ്ങളിലായി 5200 പേര്‍ ബംഗ്ലാദേശിലേക്കെത്തിയെന്നാണ് യുഎന്‍ പുറത്തുവിട്ട വിവരം.

ക​ടു​ത്ത പൗ​രാ​വ​കാ​ശ​ധ്വം​സ​ന​ങ്ങ​ൾ നേ​രി​ടു​ന്ന റോ​ഹി​ങ്ക്യ​ക​ൾ​ക്കെ​തി​രാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ മു​ൻ ത​ല​വ​ൻ കോ​ഫി അ​ന്നാ​ൻ മ്യാ​ന്‍മറിനോട് ആവശ്യപ്പെട്ടിരുന്നു.

Be the first to comment on "വീടുകള്‍ക്ക് തീയിട്ടു. കുഞ്ഞുങ്ങളെ വെടിവെച്ചു. റോഹിങ്ക്യര്‍ക്കെതിരെ ബര്‍മ്മീസ് ഭീകരത"

Leave a comment

Your email address will not be published.


*