‘ഇവരെന്നെ തല്ലുകയാണ്’ വീട്ടുതടങ്കലിൽ തനിക്ക് മർദ്ധനമെന്നു ഹാദിയ

വീട്ടിൽ നിന്നും തനിക്ക് ഉപദ്രവം നേരിടുന്നതായി ഇസ്ലാം മതം സ്വീകരിച്ചതിനും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതിന്റെയും പേരിൽ വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയ. തന്റെ വീടിനു മുന്നിൽ പ്രതിഷേധവുമായെത്തിയ വനിതാസാമൂഹ്യ പ്രവർത്തകരോട് ഹാദിയ തന്നെ വീട്ടുകാർ മർദ്ധിക്കുകയാണ് എന്ന് വിളിച്ചുപറയുകയായിരുന്നു. “എന്നെ രക്ഷിക്കൂ, ഇവരെന്നെ തല്ലുകയാണ്” എന്ന് ഹാദിയ ജനലിലൂടെ വിളിച്ചു പറഞ്ഞു.

ഹാദിയയ്ക്ക് പുസ്തകങ്ങളും വസ്ത്രങ്ങളും നൽകാനാണ് വനിതാസാമൂഹ്യകർ വീട്ടിലേക്കെത്തിയത്. ഹാദിയയെ കാണാൻ ഇവർക്ക് അനുവാദം ലഭിച്ചില്ല. ഹാദിയയുടെ പിതാവ് പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടർന്ന് പൊലീസ് തടഞ്ഞതോടെ ഇവർ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. ഹാദിയ വീട്ടുതടങ്കലിൽ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇവർ പ്രതിഷേധവുമായി വൈക്കത്തെ വീട്ടിലെത്തിയത്. പ്രതിഷേധിക്കുന്ന സ്ത്രീകളിലൊരാളായ ഷബ്നസുമയ്യയുടെ ഭർത്താവ് ഫൈസൽ അസൈനാറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

Be the first to comment on "‘ഇവരെന്നെ തല്ലുകയാണ്’ വീട്ടുതടങ്കലിൽ തനിക്ക് മർദ്ധനമെന്നു ഹാദിയ"

Leave a comment

Your email address will not be published.


*