ഹാദിയ :സമരം ചെയ്ത വനിതകളെ കയ്യേറി RSS. ഐഎസ് ഏജന്റെന്ന് ആക്രോശം

ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധത്തിനെത്തിയ സാമൂഹ്യപ്രവര്‍ത്തകയ്ക്ക് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം. ഷബ്‌ന സുമയ്യക്ക് നേരെയായിരുന്നു സംഘ്പരിവാര്‍ ആക്രമണം. തന്റെ ഭര്‍ത്താവ് ഫൈസലിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് തടയുന്നതിനിടെയാണ് ഷബ്നക്ക് മര്‍ദ്ദനമേറ്റത് .

ഐഎസ് ഏജന്റ് എന്നുവിളിച്ച് ആക്രോശിച്ചായിരുന്നു ആര്‍എസ്എസ്സുകാരുടെ കയ്യേറ്റശ്രമം. പ്രതിഷേധത്തിനെത്തിയ മറ്റുള്ളവരെയും ആര്‍.എസ്.എസുകാര്‍ ഭീഷണിപ്പെടുത്തി. മാധ്യമപ്രവര്‍ത്തക മൃദുല ഭവാനിക്കെതിരെയും കയ്യേറ്റശ്രമം ഉണ്ടായി.

ഷബ്‌ന സുമയ്യയുടെ ഭര്‍ത്താവ് ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
തന്റെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തിയെന്ന് പറഞ്ഞ് ഹാദിയയുടെ പിതാവ് അശോകന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഫൈസലിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

Be the first to comment on "ഹാദിയ :സമരം ചെയ്ത വനിതകളെ കയ്യേറി RSS. ഐഎസ് ഏജന്റെന്ന് ആക്രോശം"

Leave a comment

Your email address will not be published.


*