ഫ്രീ ഹാദിയ: ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിറാലി

ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ അനുഭവിക്കുകയും സംഘ്പരിവാര്‍ ശക്തികളുടെയും കേരളപോലീസിന്റെയും പിന്തുണയോടെ വീട്ടുതടങ്കലില്‍ കഴിയുകയും ചെയ്യുന്ന ഡോ:ഹാദിയയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിറാലിയും പ്രതിഷേധസംഗമവും. അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ ,എംഎസ്എഫ് , എസ്ഐഒ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

ഹാദിയയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട സംഗമം കഴിഞ്ഞ ദിവസം ഹാദിയയെ സന്ദര്‍ശിക്കാനെത്തിയവരെ തടഞ്ഞ ആര്‍എസ്എസ്-പോലീസ് കൂട്ടുകെട്ടിനെതിരെ പ്രതിഷേധിച്ചു. സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ക്ക് ശക്തിപകര്‍ന്ന് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ ഹാദിയക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കുടപിടിക്കുകയാണെന്നും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു.

ലക്ഷ്മി കെടിപി, പ്രിയ (എഎസ്എ) ഷാന്‍ മുഹമ്മദ് ( എസ്ഐഒ) ആഷിഖുറസൂല്‍ ( എംഎസ്എഫ്) എന്നിവര്‍ സംസാരിച്ചു.

Be the first to comment on "ഫ്രീ ഹാദിയ: ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിറാലി"

Leave a comment

Your email address will not be published.


*