പിണറായി വിജയന്‍, താങ്കളോട് ഒരു ദലിത് പെണ്‍കുട്ടിക്ക് പറയാനുള്ളത് കേള്‍ക്കൂ

പോർച്ചുഗലിലെ കോയംബ്ര സർവകലാശാലയിൽ ഉന്നത പഠനത്തിനായി ചേർന്ന റിമ രാജൻ ഒന്നര വർഷമായി സംസ്​ഥാന സർക്കാറി​ൻ്റെ പട്ടികജാതി വികസന വകുപ്പിൽ  നിന്ന്​ നേരിടുന്ന അനുഭവങ്ങൾ ഏറെ വലുതാണ്.

2015 നവംബറിൽ ആണ് റിമക്ക്​ കോയംബ്ര സർവകലാശാലയിൽ പ്രവേശനം കിട്ടുന്നത്. സർക്കാറിൽ നിന്നും ധനസഹായം ലഭിക്കുമെന്ന്​ പറഞ്ഞിരുന്നതിനാല്‍ ബാങ്ക്​ വായ്​പ എടുത്ത പണം ഉപയോഗിച്ചാണ് ആദ്യഘട്ടത്തിലെ ഫീസും യാത്ര ചെലവും എല്ലാം വഹിച്ചത്. 2016 ഫെബ്രുവരിയിൽ സ്‌കോളർഷിപ്പിനായി പട്ടിക സർക്കാരിൽ അപേക്ഷ നൽകി. പണം അനുവദിക്കാം എന്ന് ഉറപ്പും കിട്ടി. കോഴ്​സി​ൻ്റെ നാല്​ സെമസ്​റ്ററുകൾക്കും കൂടി പതിനായിരം യൂറോ ആണ്​ ഫീസായി വേണ്ടത്​. സർക്കാറിൽ നിന്നും  15 ലക്ഷം രൂപക്കാണ്​ അപേക്ഷിച്ചിരുന്നത്. സെപ്റ്റംബര്‍ ആദ്യ ആഴ്ച നാല്​ ലക്ഷം രൂപ ഫീസ് അടയ്ക്കാൻ കഴിഞ്ഞില്ലെങ്കില്‍ റിമ യൂണിവേഴ്സിറ്റിയില്‍ നിന്ന് പുറത്താക്കപ്പെടും. അതോടെ തിസീസും റിസര്‍ച്ച് വര്‍ക്കുകളും നിരസിക്കും. വീസ പ്രശ്​നങ്ങളുമുണ്ടാകും.

സർക്കാർ  സഹായം ലഭിക്കാതെ വന്നതോടെ റിമയുടെ പഠനം മുടങ്ങുന്ന അവസ്​ഥയാണിപ്പോൾ. ഒപ്പം കാത്തിരിക്കുന്നത്​ വൻ കടബാധ്യതയും.മകളുടെ പഠനത്തിന്​ ധനസഹായം തേടി  കൂലിപണിക്കാരനായ അച്​ഛൻ വി.സി രാജൻ മുട്ടാത്ത വാതിലുകളില്ല.

റിമ അഴിമുഖത്തിന് നല്‍കിയ വീഡിയോ കാണൂ..

വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനെ കാണാന്‍ പോയെങ്കിലും കഴിഞ്ഞില്ല. സെക്രട്ടറിയെ കണ്ടപ്പോള്‍ ഇങ്ങനെയൊരു കോഴ്‌സ് പഠിക്കേണ്ട ആവശ്യം എന്താണെന്നായിരുന്നു ചോദ്യം.

Be the first to comment on "പിണറായി വിജയന്‍, താങ്കളോട് ഒരു ദലിത് പെണ്‍കുട്ടിക്ക് പറയാനുള്ളത് കേള്‍ക്കൂ"

Leave a comment

Your email address will not be published.


*