റോഹിങ്ക്യര്‍ക്ക് വേണ്ടി ശബ്ദിച്ച് പോപ്പ്. മുസ്ലിംകളായതിനാല്‍ മാത്രം കൊല്ലപ്പെടുന്നവരാണവര്‍

Pope Francis salutes the crowd during his weekly general audience in St. Peter's square at the Vatican on May 22, 2013. AFP PHOTO / FILIPPO MONTEFORTE (Photo credit should read FILIPPO MONTEFORTE/AFP/Getty Images)

മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്ലിം വംശഹത്യക്കെതിരെ കടുത്ത വിമര്‍ശനവുമായി പോപ്പ് ഫ്രാന്‍സിസ്. റോഹിങ്ക്യരുടെ വിശ്വാസസ്വാതന്തൃത്തെ വകവെക്കാതെ അവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് മ്യാന്‍മര്‍ ഭരണകൂടമെന്ന് പോപ്പ് പറഞ്ഞു.

തങ്ങളുടെ സംസ്കാരത്തിനനുസരിച്ചും ഇസ്ലാമികവിശ്വാസമനുസരിച്ചും ജീവിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ മാത്രം നിരന്തരം വേട്ടയാടപ്പെടുകയാണ് റോഹിങ്ക്യരെന്ന് പറഞ്ഞ പോപ്പ് റോഹിങ്ക്യര്‍ നമ്മുടെ സഹോദരങ്ങളാണെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യമില്ലാത്ത ജനതയായി റോഹിങ്ക്യര്‍ അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയുമാണെന്നും ലോകരാജ്യങ്ങള്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വത്തിക്കാന്‍ പോള്‍ VI ഹാളില്‍ തന്റെ സംസാരം കേള്‍ക്കാന്‍ ഒരുമിച്ചുകൂടിയ 7000 പേരോടൊപ്പം റോഹിങ്ക്യര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ് പോപ്പ് തന്റെ സംസാരം അവസാനിപ്പിച്ചത്.

 

Be the first to comment on "റോഹിങ്ക്യര്‍ക്ക് വേണ്ടി ശബ്ദിച്ച് പോപ്പ്. മുസ്ലിംകളായതിനാല്‍ മാത്രം കൊല്ലപ്പെടുന്നവരാണവര്‍"

Leave a comment

Your email address will not be published.


*