ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയൂണിയന്‍ ഇടതിന്. കടുത്ത മത്സരം കാഴ്ച്ചവെച്ച് ബാപ്സ

ജെ എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് വിജയം. നാല് മേജര്‍ സീറ്റുകളിലും ഐസ-എസ്എഫ്‌ഐ-ഡിഎസ് യു സ്ഥാനാര്‍ത്ഥികള്‍ ഉയര്‍ന്ന ലീഡോടെ വിജയിച്ചു. എബിവിപി രണ്ടാം സ്ഥാനത്തെത്തി. ബാപ്‌സ നേരിയ വോട്ടുകളുടെ വ്യത്യാസത്തിന് മൂന്നാം സ്ഥാനത്തെത്തി.

പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടത് സ്ഥാനാര്‍ത്ഥി ഐസയുടെ ഗീതാകുമാരി 464 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. ബാപ്‌സയുടെ ശബാന അലി 935 വോട്ട് നേടി. .ഇടത് സഖ്യത്തില്‍ ചേരാതെ മത്സരിച്ച എഐഎസ്എഫിന്റെ അപരാജിത രാജക്ക് 416 വോട്ട് ലഭിച്ചു.

ദലിത് ബഹുജന്‍ വിദ്യാര്‍ത്ഥിക്കൂട്ടായ്മയായ
ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റസ് അസോസിയേഷന്‍ ഒറ്റക്ക് മത്സരിച്ചു എല്ലാ സീറ്റുകളിലും 900നു മുകളില്‍ വോട്ടുകള്‍ നേടി.

Be the first to comment on "ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയൂണിയന്‍ ഇടതിന്. കടുത്ത മത്സരം കാഴ്ച്ചവെച്ച് ബാപ്സ"

Leave a comment

Your email address will not be published.


*