‘ഹായെ ഹായേ സാലിം സമാനാ’.റോഹിങ്ക്യര്‍ക്കും ഗൗരിക്കും സമര്‍പ്പിച്ച് ഷഹബാസിന്റെ ഗാനരാവ്

ലോകത്തെ എറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുന്ന, ദിനംപ്രതി വംശഹത്യക്കിരയാവുന്ന റോഹിങ്ക്യന്‍ മുസ്ലീംകള്‍ക്കും ഭീകരാല്‍ കൊല്ലപ്പെട്ട ധീരമാധ്യമപ്രവര്‍ത്തക ഗൗരീ ലങ്കേഷിനും പ്രണാമങ്ങള്‍ സമര്‍പ്പിച്ച് അനുഗ്രഹീതഗായകന്‍ ഷഹബാസ് അമന്റെ സംഗീതവിരുന്ന്.
ലാപിസ് ഈവന്‍സ് കഴിഞ്ഞ ദിവസം മലപ്പുറം പാലക്കല്‍ സീപി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ഷഹബാസിനൊപ്പം’ സംഗീതരാവിലാണ് ഷഹബാസ് റോഹിങ്ക്യയിലെ മനുഷ്യരോടും ഗൗരീ ലങ്കേഷിനോടുമുള്ള തന്റെ ആദരവും സ്നേഹവും പാട്ടുകളിലൂടെ കൈമാറിയത്. നിറഞ്ഞ സദസ്സ് നിശബ്ദമായി അത് ശ്രവിക്കുകയായിരുന്നു.

തേരേ ഹോതേ കോയി കിസീകീ,ജാൻ ക ദുശ്മൻ ക്യോം ഹോ? ” എന്ന ഗാനമാണ് റോഹിങ്ക്യരെ ഓര്‍ത്ത് ഷഹബാസ് ആലപിച്ചത്.

നൗഷാദ് സംഗീതം നല്‍കി കെഎല്‍ സൈഗാള്‍ ആലപിച്ച “ഗം ദിയേ മുശ്തകിൽ കിത്നാ നാസുക്‌ ഹേ ദിൽ , ഹായെ ഹായേ സാലിം സമാനാ” എന്ന ഗാനം ഗൗരിലങ്കേഷിന് സമര്‍പ്പിച്ച് ഷഹബാസ് പാടി. ഇത് വല്ലാത്ത കാലം എന്നര്‍ത്ഥമുള്ള ”ഹായെ ഹായെ സാലിം സമാനാ” സദസ്സ് ഒന്നിച്ചു എറ്റുപാടുകയായിരുന്നു.

“തേരേ ഹോതേ കോയി കിസീകീ,ജാൻ ക ദുശ്മൻ ക്യോം ഹോ? ” എന്ന് ,റോഹിങ്ക്യൻ അഭയാർത്ഥികളെ ഓർത്ത്‌ ഒരു പാട്ടെങ്കിലും പാടാൻ കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ മനസ്സിനു തെല്ലൊരാശ്വാസമുണ്ട്‌‌!അവർക്കത്‌ കൊണ്ട്‌ ഒരു നേരത്തെ നിശ്വാസം നേർക്ക്‌ കിട്ടണമെന്നില്ലെങ്കിലും .”ഗം ദിയേ മുശ്തകിൽ കിത്നാ നാസുക്‌ ഹേ ദിൽ , ഹായെ ഹായേ സാലിം സമാനാ” ! ഉപഭൂഘണ്ഡത്തിലെ ആദ്യ ദുഖ ഗാനം ഗൗരി ലങ്കേഷിനു സമർപ്പിച്ചപ്പോഴും ഉണ്ടായി സദസ്സിൽ ഒരിളക്കം‌ ! വല്ലാത്ത കാലം എന്ന് അവർ ഉച്ചത്തിൽ ഏറ്റു പാടി! എല്ലാവർക്കും ഉണ്ട്‌ എന്തൊക്കെയോ പറയാൻ ! ” ഷഹബാസ് പറയുന്നു

Photo – Akhil Komachi

Be the first to comment on "‘ഹായെ ഹായേ സാലിം സമാനാ’.റോഹിങ്ക്യര്‍ക്കും ഗൗരിക്കും സമര്‍പ്പിച്ച് ഷഹബാസിന്റെ ഗാനരാവ്"

Leave a comment

Your email address will not be published.


*