അവളിനി ഗായികയും അഭിനേതാവും. ജയസൂര്യ കണ്ടെത്തിയ കൊച്ചുമിടുക്കി

കഴിഞ്ഞ ദിവസമാണ് ചലചിത്രതാരം ജയസൂരൃ ആ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഒരു കൊച്ചുമിടുക്കി ‘ മാനത്തെ മാരിക്കുറുമ്പേ..’ എന്ന ഗാനം മനോഹരമായി പാടുന്നു. ”ഈ മോള്‍ടെ ഡീറ്റെയില്‍സ് ഉള്ളവർ ഒന്ന് ചെയ്യണേ…… പറയാതിരിക്കാൻ വയ്യ ഗംഭീരം…” എന്ന് ജയസൂര്യ എഴുതി.

സോഷ്യല്‍മീഡിയയില്‍ ആ മിടുക്കിയും ഗാനവും വൈറലായി. പതിനായിരത്തിനടുത്ത് ഷെയറുകള്‍ ലഭിച്ചു. ഒരു ദിവസം കൊണ്ട് തന്നെ ആ കലാകാരി ജയസൂര്യയുടെ അടുക്കലെത്തി.

പിന്നീടുള്ളത് ജയസൂര്യ തന്നെ പറയുന്നു

” സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ .. ഇന്നലെ എഫ്ബിയിൽ കണ്ട ”ശിവഗംഗ” എന്ന മോളാണ് , രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിക്കുന്ന നവാഗത സംവിധായകനായ സംജി ആന്റണി സംവിധാനം ചെയ്യുന്ന, ഞാൻ നായകനായി എത്തുന്ന “ഗബ്രി” എന്ന ചിത്രത്തിലെ ഗായിക…
(ഒപ്പം ഒരു പ്രധാന കഥാപാത്രം ചെയ്യുന്നതും ശിവഗംഗ തന്നെ.)
മോൾടെ വിവരങ്ങൾ തന്ന എല്ലാ നല്ല മനസ്സുകൾക്കും എന്റെ നന്ദി. കൂടാതെ ആ വീഡിയോ എടുത്ത ചങ്ങാതിക്കും ”

Be the first to comment on "അവളിനി ഗായികയും അഭിനേതാവും. ജയസൂര്യ കണ്ടെത്തിയ കൊച്ചുമിടുക്കി"

Leave a comment

Your email address will not be published.


*