മുംബൈ ഫോര്‍ ഹാദിയ: ഹാദിയക്ക് നീതി തേടി മുംബൈയില്‍ വിദ്യാര്‍ത്ഥികള്‍

ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ കടുത്ത മനുഷ്യാവാകാശലംഘനങ്ങള്‍ക്കും ആര്‍ആസ്എസ് ബന്തവസിനും വീട്ടുതടങ്കലിനും വിധേയമാവുന്ന ഹാദിയക്ക് നീതി തേടി മുംബൈ നഗരത്തില്‍ വിദ്യാര്‍ത്ഥിറാലി. വ്യത്യസ്ത വിദ്യാര്‍ത്ഥിസംഘടനകള്‍ , ദലിത് , മുസ്ലിം, വനിതാ കൂട്ടായ്മകള്‍ എന്നിവ റാലിയുടെ ഭാഗമായി.

മുംബൈ ഫോര്‍ ഹാദിയ എന്ന ബാനറില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. ‘ ഹിന്ദുത്വയുടെ തടവില്‍ നിന്നും ഹാദിയയെ നിരുപാധികം സ്വതന്ത്രയാക്കുക, ഇസ്ലാമോഫോബിയയെ ചെറുക്കുക , ബ്രാഹ്മണിക്ക് പുരുഷാധിപത്യത്തിനെതിരെ പൊരുതുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റാലിയില്‍ മുഴങ്ങി. ‘ ജസ്റ്റിസ് ഫോര്‍ ഹാദിയ’ ടീഷര്‍ട്ടുകള്‍ ധരിച്ചും വിദ്യാര്‍ത്ഥികള്‍ റാലിയില്‍ അണിനിരന്നു.

Be the first to comment on "മുംബൈ ഫോര്‍ ഹാദിയ: ഹാദിയക്ക് നീതി തേടി മുംബൈയില്‍ വിദ്യാര്‍ത്ഥികള്‍"

Leave a comment

Your email address will not be published.


*