മലയാളി ഡോക്ടര്‍ക്ക് കേന്ദ്രമന്ത്രാലയത്തിന്റെ അംഗീകാരം

കേന്ദ്രസര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച പ്രബന്ധരചനാ മത്സരത്തില്‍ ദേശീയതലത്തില്‍ രണ്ടാം സ്ഥാനം നേടി മലയാളി ഡോക്ടര്‍.

വടകര സ്വദേശിയായ ഡോ:സയ്യിദ് മുഹമ്മദ് അനസാണ് ‘ പ്രമേഹരോഗചികിത്സയും നിയന്ത്രണവും യൂനാനിയിലൂടെ’ എന്ന വിഷയത്തില്‍ പ്രബന്ധമെഴുതി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആയുഷ് സ്പെഷ്യല്‍ സെക്രടറി രാജേഷ് കോട്ടേശയില്‍ നിന്ന് ഡോ:അനസ് എറ്റുവാങ്ങി.

കോഴിക്കോട് പൂനൂര്‍ ഗവ:യൂനാനി ഡിസ്പെന്‍സറിയില്‍ മെഡിക്കല്‍ ഓഫീസറായ അനസ് പേരാമ്പ്ര ഗ്ലോബല്‍ യൂനാനി സെന്ററിലെ ചീഫ് ഫിസിഷ്യന്‍ കൂടിയാണ്.

Be the first to comment on "മലയാളി ഡോക്ടര്‍ക്ക് കേന്ദ്രമന്ത്രാലയത്തിന്റെ അംഗീകാരം"

Leave a comment

Your email address will not be published.


*