ശ്രീരാഗ് നയിക്കും. ഹൈദരാബാദിൽ ദളിത് ആദിവാസി മുസ്ലിം ഇടത് സഖ്യത്തിന് മിന്നുംവിജയം

ഹൈദരാബാദ് കേന്ദ്രസര്‍വകാലാശാലയില്‍ സംഘപരിവാർ വിദ്യാർഥിസംഘടന എബിവിപിയെ നിലംപരിശാക്കി വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ദലിത് ബഹുജന്‍ – മുസ്ലിം – ഇടത് സംഘടനകള്‍ ഒന്നിച്ച സഖ്യത്തിന് ഉജ്ജ്വലവിജയം. . അംബേദ്‌കർ സ്റ്റുഡന്റസ് അസോസിഷന്‍, എം. എസ് .എഫ് .എസ്. ഐ .ഒ , എസ് എഫ് ഐ ,ഡി എസ് യൂ ,ടി എസ് എഫ്,ടി .വി .വി എന്നീ സംഘടനകള്‍ ഒന്നിച്ചു ‘അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന ബാനറിന് കീഴിലാണ് മത്സരിച്ചത്.

യൂണിയൻ പ്രസിഡന്റായി അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ പ്രവർത്തകൻ ശ്രീരാഗ് പൊയ്ക്കാടന്‍ വിജയിച്ചു. എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശിയായ ശ്രീരാഗ് രോഹിത് വെമുല മൂവ്മെന്റിലെ സജീവസാന്നിധ്യവും ഹൈദരാബാദ് സര്വകലാശാലയിലെ ദളിത് ബഹുജൻ അവകാശപോരാട്ടങ്ങളിലെ മുൻനിരയിലെ മുഖവുമാണ്. രോഹിത് വെമുല മൂവ്മെന്റുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.

രോഹിത് വെമുലയുടെ മരണത്തിനുത്തരവാദികളായ എബിവിപിക്കെതിരായ വമ്പന്‍ തിരിച്ചടി കൂടിയാണീ ഫാസിസ്റ്റ് വിരുദ്ധ ഐക്യത്തിന്റെ വിജയം.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടി .എസ്. എഫ്‌ പ്രതിനിധി ലുണാവത് നരേഷും ജനറൽ സെക്രറട്ടറി സ്ഥാനത്തേക്ക് എസ് .എഫ് .ഐ പ്രധിനിധി ആരിഫ് അഹമ്മെദും ജോയിന്റ് സെക്രെട്ടറി സ്ഥാനത്തേക്ക് എംഎസ്എഫ് പ്രതിനിധി മുഹമ്മദ് ആഷിഖ് എൻ പിയും വിജയിച്ചു.ഡി എസ് യൂ പ്രതിനിധികളായ ലോലം ശ്രാവൺ കുമാർ സ്പോർട്സ് സെക്രെട്ടറി സ്ഥാനത്തേക്കും ഗുണ്ടേട്ടി അഭിഷേക് കൾച്ചറൽ സെക്രട്ടറി സ്ഥാനത്തേക്കും വിജയിച്ചു.

Be the first to comment on "ശ്രീരാഗ് നയിക്കും. ഹൈദരാബാദിൽ ദളിത് ആദിവാസി മുസ്ലിം ഇടത് സഖ്യത്തിന് മിന്നുംവിജയം"

Leave a comment

Your email address will not be published.


*