ജോഹാര്‍ രോഹിത് വെമുല. നക്ഷത്രങ്ങള്‍ പുഞ്ചിരിച്ച രാവ്

” One man, one story: the ultimate night of a revolutionary singularity. ” ഹിന്ദുത്വപരിവാറുകള്‍ക്കെതിരെ ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത് ആദിവാസി മുസ്ലിം ഇടത് മഹാസഖ്യം ചരിത്രവിജയം നേടിയ രാവിനെക്കുറിച്ച് എച്ച്സിയു വിദ്യാര്‍ത്ഥിയും രോഹിത് വെമുലയുടെ സുഹൃത്തുമായ ഷാന്‍ മുഹമ്മദിന്റെ വാക്കുകളാണിത്. അംബേദ്ക്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ ശ്രീരാഗ് വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാവില്‍ യുണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ ഏറെ വിളിച്ച മുദ്രാവാക്യം ‘ രോഹിത് സിന്ദാ ഹെ’ എന്നായിരുന്നു. കേന്ദ്രഭരണകൂടവും ഹൈദരാബാദിലെ വാഴ്സിറ്റി അധികൃതരും എബിവിപി ഗുണ്ടാസംഘവും നിരന്തരം വേട്ടയാടി കൊലപ്പെടുത്തിയ തങ്ങളുടെ സഹപ്രവര്‍ത്തകന്‍ രോഹിത് വെമുല ഉയര്‍ത്തിയ രാഷ്ട്രീയം കാമ്പസില്‍ ഐതിഹാസികവിജയം നേടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ രോഹിതിനെ നിറകണ്ണുകളോടെ ഓര്‍ക്കുന്നു.

” പുതിയ എഎസ്എ കമ്മിറ്റി രൂപീകരിക്കുന്ന സമയത്ത് രോഹിത് ആണ് എന്നെ ജനറല്‍ സെക്രട്ടറി ആയി പ്രൊപ്പോസ് ചെയ്യുന്നത്. അങ്ങനെയാണ് നീയൊരു നേതാവാണ് എന്ന് രോഹിത് എന്നോട് പറയുന്നത്. രോഹിത് വൈസ് പ്രസിഡന്റായിരുന്നു ആ സമയത്ത്. ” വിദ്യാര്‍ത്ഥിയൂണിയന്റെ പുതിയ സാരഥി ശ്രീരാഗ് പൊയ്ക്കാടന്‍ ഓര്‍ത്തെടുക്കുന്നു.

ശ്രീരാഗും രോഹിതും

” ഹൈദരാബാദില്‍ നിന്നുള്ള വാര്‍ത്ത എന്നെയും അമ്മയെയും ഏറെ സന്തോഷിപ്പിക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് അമ്മയുടെ മുഖത്ത് ഞാന്‍ പുഞ്ചിരി കാണുന്നത്. ഈ സഖ്യം നേടിയ ചരിത്രവിജയം കാമ്പസിലൊതുങ്ങുന്നതല്ല , അത് രാജ്യത്തെ അനേകം പേരുടെ വിജയം കൂടിയാണ് ” രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല പറഞ്ഞു.

”Yes, we will continue to be inspired by him who confronted the right wing, the ABVP, on their face even when they circled him.
This victory is for you Rohith. This space belongs to you brother.
We will not forgive and forget. ” എഎസ്എയുടെ മുന്‍ സെക്രടറിയും രോഹിതിന്റെ സുഹൃത്തുമായ മാനസി എംഎസ് ഫേസ്ബുക്കില്‍ എഴുതി.

വെള്ളിവാടയിലെ രോഹിത് സ്തൂപത്തിന് മുന്നില്‍ പ്രണാമം അര്‍പ്പിച്ചാണ് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ വിജയമാഘോഷിച്ചത്.

രോഹിതിന്റെ കൊലയാളികള്‍ക്കേറ്റ വമ്പന്‍ തിരിച്ചടിയാണീ ചരിത്രവിജയം. കാമ്പസിലെ എ.ബി.വി.പിയുടെ നേതാവ് സുശീൽ കുമാറിനെ മർദിച്ചു എന്ന തെറ്റായ പരാതിയിലാണ് രോഹിതടക്കമുള്ള ദലിത് ഗവേഷക വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. ഇതിനെതിരെ ക്യാംപസിലെ വെള്ളിവടയിൽ സമരത്തിലായിരുന്നു വിദ്യാർത്ഥികൾ. ഇതിനിടെ അഞ്ച് ദലിത് വിദ്യാര്‍ത്ഥിനേതാക്കളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കുകയും ഭരണകാര്യാലയത്തിലും മറ്റു പൊതു ഇടങ്ങളിലും പ്രവേശിക്കുന്നതിൽ നിന്നും വിലക്കി സർവ്വകലാശാല ഉത്തരവിറക്കി.   അംബേദ്കർ സ്റ്റുഡൻറ്സ് അസോസിയേഷൻെറ (എ.എസ്.എ) സജീവപ്രവർത്തകനായിരുന്നു രോഹിത്. സ്ഥാപനവൽകൃത ബ്രാഹ്മണിസത്തിനെതിരെ ഉള്ള പോരാട്ടങ്ങൾക്ക് രോഹിത്തിന്റെ ജീവിതവും സമരവും ഇന്ന് ഊർജ്ജം പകരുന്നു

Be the first to comment on "ജോഹാര്‍ രോഹിത് വെമുല. നക്ഷത്രങ്ങള്‍ പുഞ്ചിരിച്ച രാവ്"

Leave a comment

Your email address will not be published.


*