മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളുമായി SFI ഹൈദരാബാദില്‍. സഖ്യത്തിലുള്ളവരെ തെറിവിളിച്ച് പ്രകടനം

ഹിന്ദുത്വപരിവാറിനെതിരെ ഹൈദരാബാദ് സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ ദലിത് ആദിവാസി മുസ്ലിം ഇടത് ഐക്യം ചരിത്രവിജയം നേടിയപ്പോള്‍ സഖ്യത്തിലുള്‍പ്പെട്ട മുസ്ലിം സംഘടനകള്‍ക്കെതിരെ വംശീയ മുദ്രാവാക്യവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍. എംഎസ്എഫ് എസ്ഐഒ പ്രവര്‍ത്തകരെ ‘മൂരികളെന്നും’ ‘അന്തസില്ലാത്തവരെ’ന്നുമായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിജയാഹ്ലാദ പ്രകടനത്തിനിടെ വിളിച്ചത്.

”വെക്കിനെടാ മൂരികളേ പച്ചകൊടി താഴെ…
വിളിക്കിനെടാ അന്തസോടെ ഇങ്കുലാബ് സിന്ദാബാദ്…
മൗ മൗ മൗദൂദി…
മൗദൂദിയുടെ മയ്യത്ത്…
എച്.സി.യുവിന്‍ മുറ്റത്ത്…
” എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങള്‍. ഇസ്ലാമോഫോബിക്കായ മുദ്രാവാക്യങ്ങള്‍ കാമ്പസില്‍ വിളിച്ചുനടന്ന എസ്എഫ്ഐയും എബിവിപിയും തമ്മില്‍ പിന്നീടെന്താണ് വ്യത്യാസമെന്ന് വ്യാപകചോദ്യമുയരുന്നു.

നേരത്തെ എസ്ഐഒയെ മതമൗലികവാദികളെന്ന് ആക്ഷേപിച്ച് പ്രചാരണം ചെയ്ത എസ്എഫ്ഐ അതേസമയം ഞങ്ങള്‍ എംഎസ്എഫിനോടൊപ്പം തങ്ങള്‍ സഖ്യത്തിലാണെന്നും അത് അംഗീകരിക്കുന്നുവെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഫലപ്രഖ്യാപനദിവസം തന്നെ എംഎസ്എഫുകാര്‍ക്കെതിരെ മൂരികളെന്നും അന്തസില്ലാത്തവരെന്നുമുള്‍പ്പടെയുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കുകയായിരുന്നു എസ്എഫ്ഐ. കാമ്പസിലെ രണ്ട് മുസ്ലിം സംഘടനകളോടുമുള്ള തങ്ങളുടെ നിലപാട് മൃദുഹിന്ദുത്വം തന്നെയായിരിക്കും എന്നാണ് എസ്എഫ്ഐയുടെ ആവര്‍ത്തിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ തെളിയുന്നത്.

സഖ്യത്തിലുള്‍പ്പെട്ട സംഘടനകള്‍ക്കെതിരായ മുദ്രാവാക്യം എന്നതിനപ്പുറത്ത് മുസ്ലിം വിരുദ്ധ വംശീയതയാണ് എസ്എഫ്ഐ പ്രകടനത്തിലൂടെ മറനീക്കി പുറത്തുവന്നത്. സഖ്യത്തിലുള്‍പ്പെട്ട എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥിസംഘടനകള്‍ ഹിന്ദുത്വപരിവാറുകള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുമ്പോള്‍ എസ്എഫ്ഐ മുസ്ലിം സംഘടനകളെ തെറിവിളിക്കുന്ന തിരക്കിലായിരുന്നു.

വിഷയത്തില്‍ യൂണിയന്‍ ഭാരവാഹികളും വിദ്യാര്‍ത്ഥിസംഘടനകളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Be the first to comment on "മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളുമായി SFI ഹൈദരാബാദില്‍. സഖ്യത്തിലുള്ളവരെ തെറിവിളിച്ച് പ്രകടനം"

Leave a comment

Your email address will not be published.


*