ഹിന്ദുത്വപരിവാറിന്റെ ഗ്വാണ്ടനാമോയില്‍ 65 യുവതികള്‍ . സ്വധര്‍മം ക്രൂരപീഡനങ്ങളിലൂടെ

സംസ്ഥാനത്ത് പ്രായപൂര്‍ത്തിയായ അറുപത്തഞ്ചോളം പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചും മനുഷ്യാവകാശങ്ങള്‍ വിലക്കിയും സംഘ്പരിവാറിന്റെ ഗ്വാണ്ടനാമോ. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്ത തൃശൂർ സ്വദേശിനിയായ 28 വയസ്സുള്ള ആയുര്‍വേദ ഡോക്ടറായ ഹിന്ദു യുവതി, ആ വിവാഹബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ വീട്ടുകാർ കബളിപ്പിച്ചു കൊണ്ടുചെന്നാക്കിയ തൃപ്പൂണിത്തുറയിലെ സംഘപരിവാറിന്റെ ഘർ വാപ്പസി പീഢന കേന്ദ്രത്തിൽ 22 ദിവസം തടങ്കലില്‍ മര്‍ദ്ധനവും ഭീഷണിയും നേരിട്ട സംഭവത്തെ കുറിച്ച് മീഡിയവണ്ണിനോട് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് വാര്‍ത്ത പുറംലോകമറിയുന്നത്.

തന്നെ പോലെ, ഇതര മതസ്ഥരെ വിവാഹം കഴിച്ചതും മതം മാറിയതുമായ 65 സ്ത്രീകൾ അവിടെ തടവിലിലുണ്ടെന്നും ലൈംഗീക പീഢനത്തിനടക്കം ഇരയാവുന്നുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. ഈയിടെ ഹിന്ദുമതത്തിലേക്ക് തിരിച്ചുപോയ ആതിരയും തന്നോടൊപ്പം ഈ കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നും ഉണ്ടായിരുന്ന സമയത്തൊക്കെ തനിക്ക് ഇസ്ലാം മതം തന്നെയാണ് ഇഷ്ടമെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും യുവതി മീഡിയ വണ്ണിനോട്‌ പറഞ്ഞിരുന്നു.

22 ദിവസം പാർപ്പിച്ച് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതി യുവതി ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ട്. മനോജ് ഗുരുജി എന്നയാളുള്‍പ്പടെയുള്ളവരുടെ ക്രൂരതക്ക് ഇരയാകേണ്ടി വന്നതായി പരാതിയിൽ പറയുന്നു. അനുസരിച്ചില്ലെങ്കില്‍ കൈകാലുകളും വായും തുണികൊണ്ട് കെട്ടി നിരന്തരം മർദിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

തന്നോടൊപ്പം 65 പെൺകുട്ടികളെ കൂടി സ്ഥാപനത്തിൽ അന്യായമായി തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നും പലരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.

ഇസ്‍ലാം മതം സ്വീകരിച്ചതോടെ ഏറെ വിവാദമായ കാസര്‍കോട് സ്വദേശി ആതിരക്കും യോഗ കേന്ദ്രത്തില്‍ ഭീഷണി നേരിട്ടതായി മീഡിയവണ്‍ വെളിപ്പെടുത്തല്‍. ഘര്‍വാപസി കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട യുവതിയാണ് ആതിര തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ ഉണ്ടായിരുന്നവെന്ന വിവരം പുറത്തുവിട്ടത്.

സംസ്ഥാനത്തെ അറുപത്തഞ്ചോളം യുവതികള്‍ ഹിന്ദുത്വയുടെ തടവറയില്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് കഴിയുന്നുവെന്ന വാര്‍ത്ത ഏറെ ഞെട്ടിപ്പിക്കുന്നതാണ്.

Be the first to comment on "ഹിന്ദുത്വപരിവാറിന്റെ ഗ്വാണ്ടനാമോയില്‍ 65 യുവതികള്‍ . സ്വധര്‍മം ക്രൂരപീഡനങ്ങളിലൂടെ"

Leave a comment

Your email address will not be published.


*