16 വര്‍ഷത്തിന് ശേഷം റോഡ് റാഷ് വീണ്ടും. ട്രെയിലര്‍ കാണാം

തൊണ്ണൂറുകളിലെ ജനപ്രിയ ഗെയിം റോഡ് റാഷ് പതിനാറ് വര്‍ഷത്തിന് ശേഷം വീണ്ടും തിരിച്ചുവരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ എല്ലാ ഫീച്ചറുകളും നിലനിര്‍ത്തിക്കൊണ്ട് തന്നെ പുതിയ രൂപത്തില്‍ റോഡ് റാഷ് വീഡിയോ ഗെയിം ലഭ്യമാവും. മൈക്രോസോഫ്റ്റ് , വിന്‍ഡോസ് , ലിനക്സ് , ഒഎസ് എക്സ് എന്നിവയിലെല്ലാം ഗെയിം ലഭ്യമാവും.

1991 ലാണ് റോഡ് റാഷ് ആദ്യമായി റിലീസാവുന്നത്. 2000 വരെ ആറോളം പരിഷ്കരിച്ച എഡിഷനുകള്‍ ഇറങ്ങിയ ഈ ബൈക്ക് റേസിങ്ങ് വീഡീയോ ഗെയിമിനെ ലോകത്തെല്ലായിടത്തും ദിവസങ്ങള്‍ക്കുള്ളില്‍ ആരാധകരാവുകയായിരുന്നു.

റോഡ് റിഡംഷന്‍ എന്നതാണ് റോഡ് റാഷിന്റെ പുതുമക്കാരന് അധിക്യതര്‍ പേര് നല്‍കിയത്.ഒക്ടോബര്‍ നാലിന് ഗെയിം റിലീസാവും.

Be the first to comment on "16 വര്‍ഷത്തിന് ശേഷം റോഡ് റാഷ് വീണ്ടും. ട്രെയിലര്‍ കാണാം"

Leave a comment

Your email address will not be published.


*