ഓക്​​സ്​​ഫോഡ്​ ക​വാ​ട​ത്തി​ൽ നിന്നും സൂ​ചി​യു​ടെ ചി​ത്രം നീ​ക്കി

റോ​ഹി​ങ്ക്യ​ൻ മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ മ്യാന്‍മര്‍ ഭരണകൂടം ഭീകരമായ അ​ടി​ച്ച​മ​ർ​ത്ത​മ​ൽ തു​ട​രു​മ്പോള്‍ ക്രൂരമായ മൗ​നം പാ​ലി​ക്കു​ന്ന ഒാ​ങ്​​സാ​ൻ സൂ​ചി​യു​ടെ ഛായാ​ചി​ത്രം ലോകപ്രശസ്തമായ ഒാ​ക്​​സ്​​ഫോ​ഡ്​ യൂണിവേഴ്സിറ്റി കോളേജ് കവാടത്തില്‍ നിന്നും നീക്കം ചെയ്തു. 1999ലാ​ണ്​ ​ഒാ​ക്​​സ്​​ഫോ​ഡ്​ ക​വാ​ട​ത്തി​ൽ സൂ​ചി​യു​ടെ ഛായാ​ചി​ത്രം സ്​​ഥാ​പി​ച്ച​ത്.
2012ൽ ​സൂ​ചി​ക്ക്​ ഒാ​ണ​റ​റി ബി​രു​ദം ന​ൽ​കി ഓക്സ്ഫോഡ്‌ ആ​ദ​രി​ച്ചി​രു​ന്നു.

ഒാ​ക്​​സ്ഫോഡ് സര്‍വകലാശാലക്ക് കീ​ഴി​ലെ സെന്റ് ഹ​ഗ്​​സ്​ കോ​ള​ജി​ലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയാണ് സൂ​ചി​. 1967ലാ​ണ്​ ഇ​വി​ടെ​നി​ന്ന്​ സൂ​ചി ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

നീക്കം ചെയ്ത ചിത്രം

റോ​ഹി​ങ്ക്യ​ന്‍ മുസ്ലിംക​ൾ​ക്കെ​തി​രാ​യ വം​ശീ​യ ഉ​ന്മൂ​ല​ന​ത്തി​ൽ മ്യാന്‍മര്‍ ഭരണകൂടത്തെ ന്യായീകരിക്കുന്ന സൂചി സമാധാന നോബല്‍ സമ്മാനജേതാവ് കൂടിയാണ്. സൂചിക്കെതിരായ ലോകവ്യാപകമായ പ്രതിഷേധത്തിന്റെ ഭാഗമാണ് ഓക്സ്ഫോഡിലേതും.

Be the first to comment on "ഓക്​​സ്​​ഫോഡ്​ ക​വാ​ട​ത്തി​ൽ നിന്നും സൂ​ചി​യു​ടെ ചി​ത്രം നീ​ക്കി"

Leave a comment

Your email address will not be published.


*