ഹാദിയ സിന്ദാ ഹെ . ഫ്രീ ഹാദിയ മുദ്രാവാക്യങ്ങളുമായി ചലോ കേരള

ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടു വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു തലസ്ഥാനനഗരിയിൽ ചലോ കേരള മാർച്ച്. ബ്രാഹ്മണിക്കൽ പാട്രിയാർക്കിയെ പ്രതിരോധിക്കുക , ഇസ്ലാമോഫോബിയയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സംഘടിപ്പിക്കപ്പെട്ട മാർച്ചിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ” ഇൻഷാ അല്ലാഹ് , ഹാദിയ വിൽ ബി ഫ്രീ , ഹാദിയ സിന്ദാ ഹെ , ആർ എസ് എസ് മുർദാബാദ്‌ , ബ്രാഹ്മൺവാദ് , ഇസ്ലാമോഫോബിയ മുർദാബാദ് , ഷെഫിൻ വാൻഡ്‌സ് ജസ്റ്റിസ് ” തുടങ്ങിയ മുദ്രാവാക്യങ്ങൾ മാർച്ചിലുടനീളം ഉയർന്നു.

ജെഎൻയുവിലെ വിദ്യാർത്ഥിനേതാവും ബാപ്‌സ മുൻ പ്രസിഡന്റുമായ ഭൂപാലി മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇസ്ലാം വിശ്വസിക്കുക എന്ന അവകാശം ഹാദിയക്ക് നിഷേധിക്കപ്പെടുന്നതിനെതിരെ പൊരുതുക എന്നത് നമ്മുടെ ബാധ്യതയാണ്. ഷെഫിനെയും ഹാദിയയെയും വേട്ടയാടുന്നതിനെതിരെ ശബ്ദം ഉയർത്തേണ്ടതുണ്ട്.രാജ്യത്തെ പാർശ്വവത്‌കൃത സമൂഹങ്ങളെല്ലാം ഹാദിയക്ക് വേണ്ടി ശബ്ദിക്കണം. ഹാദിയക്ക് സ്വാതന്ത്ര്യം ലഭിക്കുക തന്നെ ചെയ്യും ” ഭൂപാലി പറഞ്ഞു.

ആക്ടിവിസ്റ്റും അക്കാദമീഷ്യയുമായ ഡോ:വർഷ ബഷീർ  , എഴുത്തുകാരനും ദളിത് ചിന്തകനുമായ കെകെ ബാബുരാജ് , സാമൂഹ്യപ്രവർത്തക അഡ്വ : ഗ്രീഷ്‌മ ( തമിഴ്‌നാട് ) , മാധ്യമപ്രവർത്തക മൃദുല ഭവാനി ,  അംബേദ്‌കർ സ്റ്റുഡൻസ് അസോസിയേഷൻ പ്രതിനിധി  ശ്രുതീഷ് ( പോണ്ടിച്ചേരി സർവകലാശാല ) സജി കൊല്ലം ( ഡി എച് ആർ എം ) ആക്ടിവിസ്റ് അർപ്പിത ജയാ ( ഹൈദരാബാദ് സർവകലാശാല ) ഷഫീഖ് ( എംഎസ്എഫ് ) തസ്‌നി ( ജിഐഒ ) ഹഫ്‌സ ( ഹരിത ) മുഹമ്മദ് റാഷിദ്  ( കാമ്പസ് ഫ്രണ്ട് ) എസ്ഐഒ ദേശീയസെക്രട്ടറി പിപി ജസീം , ജ്യോതിഷ് ( എൻ സി എച് ആർ ഓ ) സജീദ് ഖാലിദ് ( വെൽഫെയർ പാർട്ടി ) എ  എം നദ്‌വി ( മൈനോറിറ്റി റൈറ്റ്സ് വാച്ച് )  സംഗീതജ്ഞനും ആക്ടിവിസ്റ്റുമായ  അജിത് കുമാർ എ എസ് എന്നിവർ മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

Be the first to comment on "ഹാദിയ സിന്ദാ ഹെ . ഫ്രീ ഹാദിയ മുദ്രാവാക്യങ്ങളുമായി ചലോ കേരള"

Leave a comment

Your email address will not be published.


*