വൻതോൽവി: ആളും ആരവവുമില്ലാതെ അതിതീവ്രഹൈന്ദവതയുടെ ജനരക്ഷായാത്ര

ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത്ഷാ , ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ എന്നിവരെ അണിനിരത്തി ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രക്ക് കണ്ണൂരിൽ നിറം മങ്ങിയ തുടക്കം. അതിതീവ്രഹൈന്ദവതയുടെ പ്രചാരകനായ യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിയിൽ രണ്ടാം ദിനമായ ഇന്ന് വളരെ കുറഞ്ഞ പ്രാതിനിധ്യമായിരുന്നു ഉണ്ടായിരുന്നത്. പൊതുസമ്മേളനങ്ങളിൽ ജാഥാംഗങ്ങൾ മാത്രമായിരുന്നു പങ്കെടുത്തത്. ദേശീയനേതാക്കൾ പങ്കെടുത്ത പരിപാടികളിൽ ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തത്.

പദയാത്രയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ” ജയ് ജയ് സിപിഎം ” വിളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്. പദയാത്രയിലേക്ക് ബിജെപി കൂലിക്ക് ആളുകളെ വിളിക്കുകയായിരുന്നു എന്നത് നാണക്കേടിന്റെ പടുകുഴിയിലാണ് എത്തിച്ചത്. ‘ജയ് ജയ് സിപിഎം’ എന്ന് മുദ്രാവാക്യം മുഴക്കുന്നതും ബിജെപിയുടെ പതാകയും കാവിക്കൊടിയും തൊപ്പിയും ധരിച്ചവര്‍ അതേറ്റുവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ചിട്ടും അക്രമമുണ്ടാവാത്തതിൽ ചൊടിച്ചു കാസർഗോഡ് ഭാഗങ്ങളിൽ ബിജെപി പ്രവർത്തകർ തന്നെ ബിജെപിക്കാരെ ആക്രമിക്കുകയും സംഭാവമുണ്ടായി. ബിജെപി പ്രവർത്തകരുടെ മർദ്ധനമേറ്റു രണ്ടു കുട്ടികൾ കാസർഗോഡ് ആശുപത്രിയിലാണ്.

Be the first to comment on "വൻതോൽവി: ആളും ആരവവുമില്ലാതെ അതിതീവ്രഹൈന്ദവതയുടെ ജനരക്ഷായാത്ര"

Leave a comment

Your email address will not be published.


*