എന്‍ഐടി കോഴിക്കോട്: തരംഗ് മാനേജ്‌മന്റ് ഫെസ്റ്റിന് നാളെ തുടക്കമാവും

എൻ ഐ ടി കാലിക്കറ്റിന് കീഴിലുള്ള സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസ് നടത്തുന്ന വാർഷിക  മാനേജ്‌മന്റ് ഫെസ്റ്റ് തരംഗ് 2017 ഒക്ടോബര് 8 ,9 തീയതികളിൽ വ്യത്യസ്ത പരിപാടികളോടെ നടക്കും.

ഫെസ്റ്റിന്റെ ഭാഗമായി മാർക്കറ്റിംഗ് ,ഹ്യൂമൻ റിസോഴ്സ് ,ഫിനാൻസ് ,സ്ട്രാറ്റജി, ബിസിനസ് ക്വിസ് ,  കോര്‍പ്പറേറ്റ് വാക്ക് ഫോട്ടോഗ്രഫി ,ബിസിനസ് പ്ലാൻ തുടങ്ങിയ മത്സരയിനങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു.

പരിപാടിയുടെ ഭാഗമായി ഒക്ടോബര് എട്ട് ഞായർ വൈകീട്ട് ഷഹബാസ് അമൻ നയിക്കുന്ന സംഗീതസന്ധ്യ അരങ്ങേറും.

Be the first to comment on "എന്‍ഐടി കോഴിക്കോട്: തരംഗ് മാനേജ്‌മന്റ് ഫെസ്റ്റിന് നാളെ തുടക്കമാവും"

Leave a comment

Your email address will not be published.


*