AD 1303നെ സ്മരിച്ച് 13.03ന് റിലീസ്. പത്മാവതിയുടെ ട്രെയിലര്‍ കാണാം

സഞ്ജയ് ലീല ബൻസാലിയുടെ ബിഗ് ബജറ്റ് ചിത്രം പദ്മാവതിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി.

ഇന്ത്യൻ സമയം 13 :03 നാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. പതിമൂന്നാം നൂറ്റാണ്ടിൽ ദില്ലി ഭരിച്ച അലാവുദ്ദീൻ ഖിൽജിയുടെയും പത്മാവതിയുടെയും കഥയാണ് പത്മാവതി എന്ന ചിത്രം പറയുന്നത് .

എ ഡി 1303 ലാണ് അലാവുദ്ദീൻ ഖിൽജിയും രാജ രത്തൻ സിങ്ങും ഏറ്റുമുട്ടൽ നടത്തുന്നത് . 1303 എന്ന വർഷത്തിനോട് ചേർന്ന രീതിയിൽ 13.03ന് ട്രെയിലറിന്റെ റിലീസിംഗ് സമയം തീരുമാനിക്കുകയാണ് അണിയറ പ്രവർത്തകർ ചെയ്തത്.

ദീപിക പദുകോണാണ് പത്മാവതിയായി വേഷമണിയുന്നത്. രൺവീർ സിംഗ് അലാവുദ്ദീൻ ഖില്ജിയുടെ വേഷത്തിൽ എത്തുമ്പോൾ ഷാഹിദ് കപൂറാണ് രാജ രത്തൻ സിംഗിന്റെ വേഷമണിയുന്നത് . ഡിസംബറില്‍ ചിത്രം തീയേറ്ററുകളിൽ എത്തും.

Be the first to comment on "AD 1303നെ സ്മരിച്ച് 13.03ന് റിലീസ്. പത്മാവതിയുടെ ട്രെയിലര്‍ കാണാം"

Leave a comment

Your email address will not be published.


*