ക്രിക്കറ്റിലെ റേസിസം: ഓസീസ് താരം ഉസ്മാന്‍ ക്വാജ പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന ടീമാണ് ഓസ്ട്രേലിയന്‍ ടീം. എന്നാല്‍ ഓസീസ് ടീമില്‍ ക്രിക്കറ്റ് താരങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ വംശീയവിവേചനം നിലനില്‍ക്കുന്നുവെന്നാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ആദ്യ മുസ്ലിം കൂടിയായ ഉസ്മാന്‍ ക്വാജയുടെ വെളിപ്പെടുത്തല്‍.

മുപ്പതോളം ക്രിക്കറ്റ് താരങ്ങള്‍ക്ക് ‘ വെള്ളക്കാരന്‍’ അല്ലാത്തതിന്റെ പേരില്‍ മാത്രം സെലക്ഷന്‍ നിഷേധിച്ചുവെന്നാണ് ഉസ്മാന്റെ വെളിപ്പെടുത്തല്‍. ഓസ്ട്രേലിയയില്‍ വംശീയത കൃതമായും പ്രകടമാണെന്ന് പറയുന്ന താരം ഓസീസ് ക്രിക്കറ്റ് ടീമിലും പലപ്പോഴും വിവേചനം നിലനില്‍ക്കുന്നുവെന്ന് ആരോപിക്കുന്നു. തന്റെ സഹതാരങ്ങളുടെ അടുക്കല്‍ നിന്ന് തന്നെ പലപ്പോഴും വംശീയമായ കമന്റുകള്‍ കേള്‍ക്കേണ്ടിവന്നെന്ന് ഉസ്മാന്‍ പറയുന്നു.

എന്നാല്‍ കായികതാരങ്ങളുടെ പെര്‍ഫോമന്‍സ് മാത്രമാണ് തങ്ങളുടെ മാനദഢമെന്ന് ഓസീസ് ക്രിക്കറ്റ് ടീം അധികൃതര്‍ പ്രതികരിച്ചു. വംശീയവിവേചനമുണ്ടെന്ന ഉസ്മാന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും ടീം അധികൃതര്‍ പറഞ്ഞു.

മുപ്പതുകാരനായ ഉസ്മാന്‍ പാക്കിസ്ഥാന്‍ വംശജനാണ്. 2011ല്‍ അരങ്ങേറ്റം കുറിച്ച ഉസ്മാന്‍ ഓസീസ് ടീമിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ 24 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. പ്ലേയേര്‍സ് വോയിസ് എന്ന വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് ഉസ്മാന്‍ ഓസീസ് ക്രിക്കറ്റ് ടീമിലെ വംശീയതയെ കുറിച്ച് വെളിപ്പെടുത്തുന്നത്.

Be the first to comment on "ക്രിക്കറ്റിലെ റേസിസം: ഓസീസ് താരം ഉസ്മാന്‍ ക്വാജ പറയുന്നു"

Leave a comment

Your email address will not be published.


*