പത്ത് വയസ്സിനും മുൻപേ ഇന്ത്യയിൽ വിവാഹിതരാവുന്നത് 12 മില്യൺ കുട്ടികൾ!

ഇന്ത്യയിലെ ശൈശവ വിവാഹ നിരക്ക് ഇപ്പോഴും ഉയർന്നു നിൽക്കുന്നുവെന്ന് പഠനങ്ങൾ. 2016 ലെ സെൻസസ് കണക്കുകൾ പ്രകാരം 12 മില്യൺ (ഒരു കോടി ഇരുപതു ലക്ഷം) കുട്ടികളാണ് പ്രായപൂർത്തി ആവുന്നതിനു മുൻപേ വിവാഹിതരാവുന്നത്. ഇതിൽ 65 ശതമാനവും പെൺകുട്ടികളാണ്. ഭൂരിപക്ഷം കുട്ടികൾക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഡൽഹി ആസ്ഥാനമായുള്ള ‘നിരന്തർ’ എന്ന സംഘടന നടത്തിയ പഠനമാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ടത്.

Source: Census of India/IndiaSpend

ഹിന്ദു സമുദായത്തിലാണ് ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്നതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 84 ശതമാനം. 11 ശതമാനമാണ് മുസ്ലിം സമുദായത്തിനിടയിലെ ശൈശവ വിവാഹ നിരക്ക്.

2016 ൽ യൂണിസെഫ് പുറത്തു വിട്ട കണക്കു പ്രകാരം ഇന്ത്യയിലെ 47 ശതമാനം പെൺകുട്ടികളും 18 വയസ്സിനു മുൻപേ വിവാഹിതരാവുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടിയ ശൈശവ വിവാഹ നിരക്കാണിത്.

ശൈശവ വിവാഹത്തിനെതിരെ കർണാടക സംസ്ഥാനം ഈയടുത്ത് പ്രത്യേക നിയമ നിർമാണം നടത്തിയിരുന്നു.ഇത് പ്രകാരം പ്രായപൂർത്തി എത്തുന്നതിനു മുൻപേ നടക്കുന്ന വിവാഹങ്ങൾ അസാധുവായി കണക്കാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ഇന്ത്യയിൽ ഇത്തരത്തിൽ നിയമ നിർമാണം നടത്തിയ ഏക സംസ്ഥാനമാണ് കർണാടക.

 

(*’ഇന്ത്യ സ്പെൻഡ്‌’ ഓർഗനൈസേഷൻ, ദി വയർ എന്ന വെബ്സൈറ്റ്കളിലെ ലേഖനങ്ങൾ അടിസ്ഥാനമാക്കി തയാറാക്കിയത്. Read the Original Article at http://www.indiaspend.com/cover-story/84-of-12-million-married-children-under-10-are-hindus-82446 )

Be the first to comment on "പത്ത് വയസ്സിനും മുൻപേ ഇന്ത്യയിൽ വിവാഹിതരാവുന്നത് 12 മില്യൺ കുട്ടികൾ!"

Leave a comment

Your email address will not be published.


*