#MeToo പത്തുവർഷങ്ങൾക്കു മുമ്പേ കാമ്പയിൻ തുടങ്ങിയത് ബ്ലാക്ക് വുമൺ ആക്ടിവിസ്റ്

മീ ടൂ കാമ്പയിൻ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിയ്ക്കയാണ്. അമേരിക്കൻ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ ഈ കാമ്പയിന് തുടക്കം കുറിച്ചത്. സുഹൃത്തിൽ നിന്നു ലഭിച്ച നിർദേശത്തെ ഉൾക്കൊണ്ടാണ് പീഡനത്തിനിരയായവർ അത് തുറന്ന് പറയണമെന്നും തങ്ങളുടെ നവമാധ്യമ ഇടങ്ങളിൽ “മീ ടു’ എന്ന് രേഖപ്പെടുത്തണമെന്നും അലീസ ആവശ്യപ്പെട്ടത്. തങ്ങള്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകൾ സോഷ്യൽ മീഡിയയിൽ തുറന്നെഴുതി. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ ചുവടുപിടിച്ചാണ് അലീസ മിലാനോ അടക്കമുള്ളവർ ഈ കാമ്പയിൻ പ്രചരിപ്പിച്ചത്.

എന്നാൽ പത്തുവർഷങ്ങൾക്കു മുമ്പേ #MeToo കാമ്പയിന് തുടക്കം കുറിക്കപ്പെട്ടിരുന്നു എന്നതാണ് ചരിത്രം. ടരാന ബുർക്കെ എന്ന ബ്ലാക് വുമൺ ആക്ടിവിസ്റ് പത്തുവർഷങ്ങൾക്കു മുമ്പ് ആരംഭിച്ച മൂവ്മെന്റാണ് മീ ടൂ സപ്പോർട്ട് എന്നത്. ലൈംഗികാതിക്രമത്തെ , ലൈംഗികചൂഷണത്തെ , ലൈംഗികച്ചുവയുള്ള ആക്ഷേപങ്ങളെ നേരിടുകയും അതിജീവിക്കുകയും ചെയ്തവരുടെ ശബ്ദത്തെ പുറംലോകത്തെത്തിക്കുകയും സഹായിക്കുകയും ചെയ്യുന്ന പ്രസ്ഥാനം എന്ന് മീടൂ സ്വയം പരിചയപ്പെടുത്തുന്നു.

ബ്ലാക്ല് ലൈവ്‌സ് മാറ്റർ അടക്കമുള്ള ലോകപ്രശസ്തമായ ബ്ളാക് മൂവ്മെന്റുകളുടെ സഹചാരികൂടിയായ ടരാന ബുർക്കെ കഴിഞ്ഞ പത്തുവർഷമായി ഈ മീടൂ കാമ്പയിനിലൂടെ നിരവധി ലൈംഗികാതിക്രമക്കേസുകൾ പുറത്തുകൊണ്ടുവരികയും അതുവഴി അനേകം പേർക്ക് നീതി ലഭ്യമാക്കുകയും ചെയ്‌തിട്ടുണ്ട്‌

2014 ൽ ഫിലാഡൽഫിയയിൽ മാർച്ച് എഗൈൻസ്റ്റ് റേപ്പ് കൾച്ചർ എന്ന ബഹുജനപ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് മീടൂ എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് ടരാന ബുർക്കെ സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുകയാണ്. വീഡിയോ കാണാം

‘ ഇതൊരു ഹാഷ്ടാഗിൽ ഒതുങ്ങുന്നതല്ല , വലിയ സാമൂഹ്യമുന്നേറ്റമാണ് ” ടരാന പറയുന്നു. ‘ ലൈംഗികാതിക്രമണങ്ങൾ എത്രമാത്രം വ്യാപകമാണെന്ന് ലോകം മുഴുവൻ അറിയുന്നു എന്ന് മാത്രമല്ല , ഇവയെ അതിജീവിക്കാർക്ക് തങ്ങൾ ഒറ്റക്കല്ല എന്ന വലിയ സന്ദേശവും നൽകുന്നു ഈ കാമ്പയിൻ ” ടരാന ട്വിറ്ററിൽ എഴുതി.

Be the first to comment on "#MeToo പത്തുവർഷങ്ങൾക്കു മുമ്പേ കാമ്പയിൻ തുടങ്ങിയത് ബ്ലാക്ക് വുമൺ ആക്ടിവിസ്റ്"

Leave a comment

Your email address will not be published.


*