ഹാദിയയെ മയക്കിക്കിടത്താന്‍ മരുന്ന് നല്‍കുന്നുവെന്ന് ആരോപണം്

ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ക്രൂരമായ മനുഷ്യാവകാശലംഘനങ്ങള്‍ അനുഭവിക്കുന്ന ഹാദിയയെ മരുന്നു നല്‍കി മയക്കി കിടത്തുകയാണെന്ന ആരോപണവുമായി ഡോക്യുമെന്‍ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ രംഗത്ത്.

പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതായി വെളിപ്പെടുത്തുന്ന ഹാദിയയുടെ വീഡിയോ രാഹുല്‍ ഈശ്വറിന്‍റെ കൈയിലുണ്ടെന്നും അതിനെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഗോപാല്‍ മേനോന്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ ആവശ്യപ്പെട്ടു.

നാളെ പുറത്തിറക്കുന്ന അയാം ഹാദിയ എന്ന ഡോക്യുമെന്‍ററിയുടെ വിശദാംശങ്ങള്‍ വിവരിക്കുകയായിരുന്നു ഗോപാല്‍ മേനോന്‍.

മതം മാറാന്‍ സഹായിച്ച സുഹൃത്തിന്‍റെ പിതാവിനെ വധിക്കാന്‍ അച്ഛന്‍ അശോകന്‍റെ നേതൃത്വത്തില്‍ ബിജെപി പദ്ധതി തയ്യാറാക്കുന്നതായും അമ്മ പൊന്നമ്മ ഹാദിയയോട് പറയുന്ന ഓഡിയോയും ഗോപാല്‍ മേനോന്‍ മാധ്യമങ്ങള്‍ക്ക് കൈമാറി.

Be the first to comment on "ഹാദിയയെ മയക്കിക്കിടത്താന്‍ മരുന്ന് നല്‍കുന്നുവെന്ന് ആരോപണം്"

Leave a comment

Your email address will not be published.


*