കടബാധ്യത. കലക്ടറേറ്റിനു മുന്നില്‍ കുടുംബം സ്വയം തീ കൊളുത്തി. അമ്മയും മോളും മരിച്ചു

ഭീമമായ കടബാധ്യത കാരണം നിരന്തരം ഭീഷണികളുണ്ടായപ്പോള്‍ പരാതി നല്‍കാനെത്തിയ ഒരു കുടുംബത്തിലെ നാലു പേര്‍ തിരു‌നെല്‍‌വേലി കളക്ടറേറ്റില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മയും അഞ്ചുവയസുകാരിയും തല്‍ക്ഷണം മരിച്ചു. തിരു‌നെല്‍‌വേലി കാശിധര്‍മം സ്വദേശി സുബ്ബുലക്ഷ്മിയും മകള്‍ മധു സാരുണ്യയുമാണ് മരിച്ചത്.

അച്ചന്‍ ഇസൈക്കി മുത്തുവും അഞ്ചു വയസ്സുകാരിയായ മകളും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വട്ടിപ്പലിശക്കാരുടെ ഭീഷണി ഭയന്നാണ് ആത്മഹത്യയെന്ന് ഇസൈക്കി മുത്തു പോലീസിന് മൊഴി നല്‍കി.

Be the first to comment on "കടബാധ്യത. കലക്ടറേറ്റിനു മുന്നില്‍ കുടുംബം സ്വയം തീ കൊളുത്തി. അമ്മയും മോളും മരിച്ചു"

Leave a comment

Your email address will not be published.


*