ഒന്നരലക്ഷം വാങ്ങി രണ്ടരലക്ഷം തിരിച്ചടച്ചു. പോലീസില്‍ പരാതിപ്പെട്ടത് 6 തവണ. കത്തിത്തീര്‍ന്ന കുടുംബത്തിനോട് പോലീസും പലിശക്കാരും ചെയ്തത്

കടബാധ്യത കാരണം കലക്ടറേറ്റിന് മുന്നില്‍ സ്വയം തീ കൊളുത്തിയ തമിഴ്നാട്ടിലെ നാലംഗകുടുംബത്തിന്റെ ആ ചിത്രം ഏറെ കുറച്ചൊന്നുമല്ല നമ്മെ അസ്വസ്ഥപ്പെടുന്നത്. കത്തിത്തീര്‍ന്ന പതിനെട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ജീവനോടെ നിന്നു കത്തുന്ന അഞ്ചുവയസ്സുകാരിയെയും ചിത്രങ്ങളില്‍ കാണാം.

തിരു‌നെല്‍‌വേലി കാശിധര്‍മം സ്വദേശി
ഇസൈക്കി മുത്തു പലിശക്കാരായ മുത്തുലക്ഷ്മി, ഗണപതിരാജ് എന്നിവരില്‍ നിന്നും 140000 രൂപയായിരുന്നു കടം വാങ്ങിയിരുന്നത്. പ്രതിമാസം 10 ശതമാനം പലിശയ്ക്കാണ് വായ്പയെടുത്തത്.

രണ്ട് ലക്ഷത്തി മുപ്പത്തിയയ്യായിരം ( 235000) രൂപ ഇതിനകം തന്നെ ഇസൈക്കി മുത്തുവിന്റെ കുടുംബം തിരിച്ചടച്ചിരുന്നു.

എന്നാല്‍ പലിശക്കാര്‍ നിരവധി തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. പ്രദേശവാസികളുടെയും അയല്‍വാസികളുടെയും മുന്‍പില്‍ വെച്ച് അപമാനിച്ചു വേട്ടയാടി.

എസ് പി ഓഫീസിലേക്കുള്‍പ്പടെ ആറുതവണ പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി ഈ കുടുംബം ചെന്നു. രണ്ട് തവണ ജില്ലാ കലക്ടറുടെ അടുക്കലും പരാതിയുമായി ചെന്നു. എന്നാല്‍ വട്ടിപലിശക്കാരുടെ അടുത്താണ് ന്യായം എന്നായിരുന്നു പോലീസ് ഓരോ തവണയും പറഞ്ഞിരുന്നത്.

ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ആ കുടുംബം സ്വയം കത്തിത്തീരാന്‍ തീരുമാനമെടുക്കുന്നത്. കുടുംബത്തിലെ നാലു പേര്‍ തിരു‌നെല്‍‌വേലി കളക്ടറേറ്റില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മയും അഞ്ചുവയസുകാരിയും തല്‍ക്ഷണം മരിച്ചു. ഇസൈക്കി മുത്തുവിന്റെ ഭാര്യ സുബ്ബുലക്ഷ്മിയും പതിനെട്ട് മാസം പ്രായമുള്ള മകള്‍ മധു സാരുണ്യയുമാണ് ദാരുണമായി മരിച്ചത്. ഇസൈക്കി മുത്തുവും അഞ്ചു വയസ്സുകാരിയായ മകളും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

Be the first to comment on "ഒന്നരലക്ഷം വാങ്ങി രണ്ടരലക്ഷം തിരിച്ചടച്ചു. പോലീസില്‍ പരാതിപ്പെട്ടത് 6 തവണ. കത്തിത്തീര്‍ന്ന കുടുംബത്തിനോട് പോലീസും പലിശക്കാരും ചെയ്തത്"

Leave a comment

Your email address will not be published.


*