സിപിഎം എന്നെ ജീവിക്കാനനുവദിക്കുക,  ചിത്രലേഖ സമരത്തിന്

‘ സിപിഎം എന്നെ ജീവിക്കാൻ അനുവദിക്കുക അല്ലെങ്കിൽ കൊല്ലുക’ എന്ന മുദ്രാവാക്യവുമായി അതിജീവനസമരത്തിനൊരുങ്ങി ദലിത് ആക്ടിവിസ്റ്റ് ചിത്രലേഖ. സിപിഎമ്മിന്റെ ജാതീയ അതിക്രമവും, ഉരുവിലക്കും കാരണം സമാധാനപരമായി ജീവിക്കാൻ വേണ്ടി ചിത്രലേഖ നടത്തിയ സമരത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാർ ഭവന നിർമ്മാണത്തിന് അനുവദിച്ച തുക സിപിഎം പ്രാദേശിക നേതാക്കളുടെ പരാതിമൂലം എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് ചിത്രലേഖയുടെ സമരം.

കണ്ണൂരിലെ തന്റെ പ്രദേശത്തെ പ്രദേശത്തെ ഇടത് ട്രേഡ് യൂണിയൻ പ്രവർത്തകരാൽ ഒരു പതിറ്റാണ്ടിനടുത്തായി ജാതീയമായ അപമാനങ്ങൾ അനുഭവിക്കുന്ന ദളിത് പ്രവർത്തകയും ഓട്ടോ ഡ്രൈവറുമാണ് ചിത്രലേഖ. കഴിഞ്ഞ സർക്കാർ 5 സെന്റ് ഭൂമിയും വീടുവെക്കാനുള്ള ധനസഹായവും അനുവദിച്ചപ്പോൾ സി പി ഐ എമ്മിന്റെ പോഷക സംഘടനയായ പി കെ എസിന്റെ പരാതി പ്രകാരമാണ് വീടുവെക്കുന്നതിനുള്ള ധനസഹായം പട്ടികജാതി ഡയറക്ടർ തടസ്സപ്പെടുത്തിയിരിക്കുന്നത്. . ” പുലയച്ചി ഓട്ടോ ഓടിക്കരുത് ” തുടങ്ങിയ ജാതീയമായ വാദങ്ങളുമായിരുന്നു ചിത്രലേഖയെ മുമ്പ് സി ഐ ടി യു പ്രവർത്തകർ നേരിട്ടത്.

” സിപിഎം എന്നെ വീട് വച്ചു ജീവിക്കാൻ സമ്മതിക്കില്ല എന്നു തീരുമാനിച്ച സ്ഥിതിക്ക് ‘സിപിഎം എന്നെ ജീവിക്കാൻ അനുവദിക്കുക അല്ലെങ്കിൽ കൊല്ലുക’ എന്ന മുദ്രാവാക്യവുമായി അതിജീവന സമരം നടത്താൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. സിപിഎമ്മിന്റെ ജാതീയ അതിക്രമവും, ഉരുവിലക്കും കാരണം എനിക്കും കുടുംബത്തിനും സമാധാനപരമായി ജീവിക്കാൻ വേണ്ടി ഞാൻ നടത്തിയ സമരത്തിൽ കഴിഞ്ഞ സർക്കാർ ഭവന നിർമ്മാണത്തിന് അനുവദിച്ച തുക സിപിഎം പ്രാദേശിക നേതാക്കളുടെ പരാതിമൂലം പിണറായി സർക്കാർ റദ്ധാക്കിയിരിക്കുകയാണ്. രണ്ടര വര്‍ഷമായി വാടകയ്ക്ക് ജീവിക്കുന്ന എനിക്ക് ഇനി മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയായി. ഈ പ്രത്യേക സാഹചര്യത്തിൽ സിപിഎം ദളിത് സ്ത്രീയായ എന്നെ ആജീവനാന്ത ശത്രുവായി കാണുന്ന സ്ഥിതിക്ക് എനിക്ക് ജീവിക്കാൻ വേണ്ടി സമരമല്ലാതെ വേറെ മാര്‍ഗമില്ല. എന്നെ സ്നേഹിക്കുന്ന എല്ലാവരുടെയും പിന്തുണയും, സഹകരണവും ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നു.. എൻ്റെ ജീവൻ പോയാലും കുടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ…. ” ചിത്രലേഖ ഫേസ്ബുക്കിലെഴുതി.

Be the first to comment on "സിപിഎം എന്നെ ജീവിക്കാനനുവദിക്കുക,  ചിത്രലേഖ സമരത്തിന്"

Leave a comment

Your email address will not be published.


*