ഏതെങ്കിലും മുസ്ലിം സുഹൃത്തിന്റെ പേരുപറയൂ.. ചാരക്കേസിൽ നമ്പി നാരായണനോടുള്ള ചോദ്യം

ചാരക്കേസിൽ അന്വേഷണഉദ്യോഗസ്ഥർ തന്നോട് നിരന്തരം ‘ ഏതെങ്കിലും ഒരു മുസ്ലിം സുഹൃത്തിന്റെ പേര് പറയൂ ‘ എന്ന് ചോദിച്ചു മർദ്ദിച്ചതായി ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്‌ത തന്റെ ആത്മകഥയായ ‘ഓർമകളുടെ ഭ്രമണപഥ’ത്തിലാണ് നമ്പി നാരായണൻ ഈ കാര്യം വെളിപ്പെടുത്തിയത്.

‘ ഏതെങ്കിലും ഒരു മുസ്ലിമിന്റെ പേര് നീ പറയൂ.. നിനക്കറിയാവുന്ന പേര് പറയൂ ‘ എന്നാണ് നമ്പി നാരായണൻ തന്റെ സുഹൃത്തുക്കളുടെ പേര് പറയുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചിരുന്നത്. അതിനു മറുപടിയായി എപിജെ അബ്ദുൽ കലാമിന്റെ പേര് പറഞ്ഞു നമ്പി നാരായണൻ. എന്നാൽ ‘ ആ പേര് വേണ്ടെന്നും വേറെ മുസ്ലിം പേര് പറയൂ ‘ എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം

എന്തുകൊണ്ടാണ് ഒരു മുസ്ലിം പേരിനായി അവർ ചോദ്യങ്ങളുന്നയിച്ചത് എന്നതിന് നമ്പി നാരായണൻ ഏഷ്യാനെറ് ന്യൂസിനോട് പ്രതികരിച്ചതിങ്ങനെയാണ് : ” അത് എനിക്ക് ആദ്യം മനസ്സിലായിരുന്നു. അവർ എന്റെ ഒരു മുസ്ലിം സുഹൃത്തിന്റെ പേര് ചോദിച്ചപ്പോൾ ഞാൻ പുസ്തകത്തിലുള്ള പോലെ പറഞ്ഞു. പിന്നെ അവസാനം എനിക്ക് പെട്ടെന്ന് ഓർമ വന്നു . എന്റെ കൂടെ പഠിച്ച വെറ്റിനറി സർജൻ ആയ അബൂബക്കറിന്റെ പേര് പറഞ്ഞു. ഒരു ദിവസം കഴിഞ്ഞിട്ട് വേറൊരു ടീം വന്നിട്ട് എന്നോട് ചോദിച്ചത് ഈ അബൂബക്കറിന്റെ വീട്ടിൽ എത്ര ഡോക്യൂമെന്റുകൾ ആണ് നിങ്ങൾ സൂക്ഷിച്ചുവെച്ചതെന്നു. നിങ്ങളുടെ വീട്ടിൽ നിന്ന് വാങ്ങിയതാണോ അതോ നിങ്ങൾ അവിടെ കൊടുത്തതാണോ?..എനിക്ക് അപ്പോളാണ് അത് സ്ട്രൈക്ക് ആയത്. അവർ ഈ കേസ് പാകിസ്ഥാനും ബാക്കിയുള്ള ഐഎസ്‌ഐയുമൊക്കെയായി കണക്ട് ചെയ്യണമെകിൽ എന്റെ ഒരു സുഹൃത്ത് മുസ്ലിം ആയിരിക്കണം എന്നായിരുന്നു അവരുടെ ധാരണ. അതിനായി ഒരു മുസ്ലിമിനെ അവിടെ വരുത്തിക്കൊണ്ട് വരികയാണ്. ഇങ്ങനെയാണല്ലോ ഇവിടെ ഈ കേസ് ഉണ്ടാക്കുന്നത് എന്ന് ഞാൻ പേടിക്കാൻ തുടങ്ങി..”

Be the first to comment on "ഏതെങ്കിലും മുസ്ലിം സുഹൃത്തിന്റെ പേരുപറയൂ.. ചാരക്കേസിൽ നമ്പി നാരായണനോടുള്ള ചോദ്യം"

Leave a comment

Your email address will not be published.


*