62,000 രൂപയുടെ നാണയങ്ങള്‍. യാഷ് തന്റെ പെങ്ങള്‍ക്ക് സ്ക്കൂട്ടറിനായി കൂട്ടിവെച്ചത്

ദീപാവലി ദിവസം , പതിമൂന്ന് വയസ്സുകാരനായ യാഷ് ഒരു ബാഗുമായി തന്റെ സഹോദരി ഭുപാലിയുടെ കയ്യും പിടിച്ച് അടുത്തുള്ള ഹോണ്ടയുടെ ഷോറൂമിലേക്ക് ഓടി. ഷോറൂം അടക്കാനുള്ള സമയമായിട്ടുണ്ട്. ഷോറൂം പൂട്ടി ജോലിക്കാര്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ യാഷ് അയാളോട് തനിക്ക് ഭായി പൂജ ഗിഫ്റ്റ് ആയി തന്റെ പെങ്ങള്‍ക്ക് ഒരു സ്കൂട്ടര്‍ വാങ്ങണമെന്നും അതിനാണ് വന്നതെന്നും അറിയിച്ചു. കേട്ട ജീവനക്കാരന്‍ ഞെട്ടിയെങ്കിലും അവരൊന്നിച്ച് സ്ക്കൂട്ടറുകള്‍ തിരഞ്ഞു.

എത്ര പൈസയാണുള്ളതെന്ന ചോദ്യത്തിന് യാഷ് തന്റെ കനമുള്ള ബാഗ് തുറന്നുകാണിച്ചു. 62,000 രൂപയുടെ നാണയങ്ങള്‍! ‘ ഞങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പോക്കറ്റ് മണിയില്‍ നിന്നും മറ്റും ശേഖരിച്ചുവെച്ചതാണിത്. ചില സമയങ്ങളില്‍ നോട്ട് കിട്ടും. അത് ഞങ്ങള്‍ ഉടന്‍ തന്നെ ചില്ലറയാക്കും.’ യാഷ് ടൈംസ് ഓഫ് ഇന്ത്യ ലേഖകനോട് പറയുന്നു.

കാര്യമറിഞ്ഞ യാഷിന്റെ മാതാപിതാക്കള്‍ വരെ ഞെട്ടി. തങ്ങളുടെ മകന് മിഠായി വാങ്ങാനും സ്കൂള്‍ ഇടവേളകളില്‍ ഭക്ഷണം കഴിക്കാനും നല്‍കുന്ന പണം അവന് തന്റെ പെങ്ങള്‍ക്കുള്ള സ്നേഹസമ്മാനത്തിനായി ഒരുക്കുകൂട്ടുകയാണെന്നറിഞ്ഞ് കണ്ണുനിറഞ്ഞെന്ന് യാഷിന്റെ അഛനും അമ്മയും പറയുന്നു.

ഒരു വര്‍ഷത്തോളമായുള്ള തന്റെ സ്വപ്നം സാക്ഷാത്കരിച്ചതില്‍ യാഷിനും ഏറെ സന്തോഷം. പെങ്ങള്‍ക്ക് സ്കൂട്ടര്‍ കൈമാറിയാണ് യാഷും സഹോദരിയും അന്ന് വീട്ടിലേക്ക് മടങ്ങിയത്.

ഇത്തരമൊരു അനുഭവം ആദ്യമായാണെന്ന് ഷോറൂം ഡീലര്‍ സന്തോഷ് കുമാര്‍ പറയുന്നു. ഏകദേശം രണ്ടു മണിക്കൂര്‍ സമയം പണം എണ്ണാന്‍ അവര്‍ ചെലവഴിച്ചു.

Be the first to comment on "62,000 രൂപയുടെ നാണയങ്ങള്‍. യാഷ് തന്റെ പെങ്ങള്‍ക്ക് സ്ക്കൂട്ടറിനായി കൂട്ടിവെച്ചത്"

Leave a comment

Your email address will not be published.


*