‘മോഡിഫാനാ’യ അമേരിക്കന്‍ ബാലന്‍. കള്ള വീഡിയോയുമായി സംഘ്പരിവാര്‍

സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാര്‍ വക്താക്കള്‍ വ്യാപകമായി ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഇതാണ് വീഡിയോയുടെ ഉള്ളടക്കം – ‘ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇലക്ഷന്‍ പ്രചാരണത്തിനിടെ ഒരു ബാലനോട് നിനക്ക് ആരെയാണ് ഏറ്റവും ഇഷ്ടമെന്ന് ചോദിക്കുന്നു. ട്രംപിനെപ്പോലും അതിശയിപ്പിച്ചു ആ കൊച്ചുമിടുക്കന്‍ ‘മോഡി’ എന്ന് ഉത്തരം നല്‍കുന്നു. ഉത്തരം കേട്ട ട്രംപ് കുട്ടിയെ ചുംബിക്കുകയും സദസ്സൊന്നാകെ ഹര്‍ഷാരവം മുഴക്കുകയും ചെയ്യുന്നു.

ഫേക്ക് വീഡിയോ

ഇതാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന വീഡിയോ. മോഡി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന വിനോദ് തപാര്യ , ദിവ്യ റാഷ്തോഗി എന്നിവര്‍ ഇത് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇനി എന്താണ് സത്യത്തില്‍ സംഭവിച്ചതെന്നറിയണം. അമേരിക്കയിലെ ഇലക്ഷന്‍ പ്രചാരണകാലമാണ്. പ്രചാരണ യോഗത്തില്‍ ട്രംപ് ഒരു ബാലനെ ചേര്‍ത്തുപിടിച്ച് ” നിനക്ക് ആരുടെ കൂടെയാണ് പോവേണ്ടത്? അമ്മയുടെയും അഛന്റെയും കൂടെയോ അതോ ട്രംപിന്റെ കൂടെയോ? ” എന്ന് ചോദിക്കുന്നു. ബാലന്‍ ട്രംപ് എന്ന് ഉത്തരം നല്‍കുന്നു. ട്രംപ് ബാലനെ ചുംബിക്കുകയും സദസ്സ് കൈയ്യടിക്കുകയും ചെയ്യുന്നു.

ഒറിജിനല്‍ വീഡിയോ

ഇത് ബിബിസി ഷൂട്ട് ചെയ്ത വീഡിയോവാണ്. ബിബിസിയുടെ വാട്ടര്‍മാര്‍ക്ക് വീഡിയോവില്‍ കാണാം. എന്നാല്‍ സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന വീഡിയോവില്‍ മറ്റൊരു വാട്ടര്‍മാര്‍ക്ക് കൂടി കാണാം. ‘Madlipz.com’ എന്നാണത്. വീഡിയോകള്‍ ഡബ്ബ് ചെയ്യാനുപയോഗിക്കുന്ന മൊബൈല്‍ ആപ്പ് ആണിത്. മൊബൈല്‍ അപ്ലിക്കേഷനുപയോഗിച്ച് കള്ളവീഡിയോ ഉണ്ടാക്കുന്നതിനിടെ ആ വാട്ടര്‍മാര്‍ക്ക് പോലും ഒഴിവാക്കാന്‍ മോഡിഫാന്‍സ് മറന്നു.

Be the first to comment on "‘മോഡിഫാനാ’യ അമേരിക്കന്‍ ബാലന്‍. കള്ള വീഡിയോയുമായി സംഘ്പരിവാര്‍"

Leave a comment

Your email address will not be published.


*