അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരും. പത്മരാജന്റെ മുന്തിരിത്തോപ്പുകള്‍ക്ക് 31 വയസ്സ്

അനശ്വര കലാകാരന്‍ പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണു നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986 നവംബറിലാണ് പുറത്തിറങ്ങുന്നത്.

കെ.കെ.സുധാകരൻ രചിച്ച നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർ‌ക്കാം എന്ന നോവലിനെ ആസ്പദമാക്കിയാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. പ്രധാനകഥാപാത്രങ്ങളെ മോഹൻലാലുംശാരിയും ചേർന്ന് അവതരിപ്പിക്കുന്നു. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ, നായികാനായകന്മാരുടെ പ്രണയസന്ദേശങ്ങൾ ‘ഉത്തമഗീതത്തിലെ’ ഗീതങ്ങളാലാണ്‌ പ്രേക്ഷകരുമായി പങ്കിടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയാണ്‌.

മോഹന്‍ലാല്‍  , ശാരി , തിലകന്‍ , വിനീത് , കവിയൂര്‍ പൊന്നമ്മ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

1986 നെ മലയാളസിനിമയില്‍ മോഹന്‍ലാലിന്റെ വര്‍ഷമെന്നാണ് പൊതുവെ വിളിക്കാറുള്ളത്. എവര്‍ഗ്രീന്‍ ഹിറ്റുകളായ ഇരുപതോളം ചിത്രങ്ങളിലാണ്  മോഹന്‍ലാല്‍ ആ വര്‍ഷം അഭിനയച്ചിച്ചത്. യുവജനോത്സവം • ടി.പി. ബാലഗോപാലൻ എം.എ. • താളവട്ടം • സുഖമോദേവി • ശോഭരാജ് • സന്മനസ്സുള്ളവർക്കു സമാധാനം • രേവതിക്കൊരു പാവക്കുട്ടി • രാജാവിന്റെ മകൻ • പപ്പൻ പ്രിയപ്പെട്ട പപ്പൻ • പഞ്ചാഗ്നി • ഒപ്പം ഒപ്പത്തിനൊപ്പം • ഒന്നുമുതൽ പൂജ്യം വരെ • നിന്നിഷ്ടം എന്നിഷ്ടം • നിമിഷങ്ങൾ • നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ • മിഴിനീർപ്പൂക്കൾ • മനസ്സിലൊരുമണിമുത്ത് • കുഞ്ഞാറ്റക്കിളികൾ • ഇനിയും കുരുക്ഷേത്രം • ഹലോ മൈഡിയർ റോംഗ് നമ്പർ • എന്റെ എന്റേതുമാത്രം • ദേശാടനക്കിളി കരയാറില്ല • അടിവേരുകൾ • അഭയം തേടി • മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു • വാർത്ത • ഒരു കരിയിലക്കാറ്റുപോലെ • പൂമുഖപ്പടിയിൽ നിന്നെയും കാത്ത് • നേരം പുലരുമ്പോൾ • കാവേരി • ഗാന്ധിനഗർ 2nd സ്ടീറ്റ് • ഗീതം • പ്രണാമം • പടയണി എന്നിവയാണവ.

Be the first to comment on "അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരും. പത്മരാജന്റെ മുന്തിരിത്തോപ്പുകള്‍ക്ക് 31 വയസ്സ്"

Leave a comment

Your email address will not be published.


*