ഡല്‍ഹിയെ നിറങ്ങളില്‍ ചാലിച്ച് ക്വിയര്‍ പ്രൈഡ്. റാലിയില്‍ ഫ്രീ ഹാദിയ മുദ്യാവാക്യങ്ങളും

രാജ്യതലസ്ഥാനത്തെ വ്യത്യസ്ത വര്‍ണങ്ങളാല്‍ മനോഹരമാക്കി പത്താമത് ക്വിയര്‍ പ്രൈഡ് മാര്‍ച്ച്. ആയിരകണക്കിനാളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. വ്യത്യസ്തമായ പ്ലകാര്‍ഡുകളും ബാനറുകളും പ്രൈഡ് മാര്‍ച്ചില്‍ ഉയര്‍ത്തപ്പെട്ടു. ഇസ്ലാം സ്വീകരിച്ചതിന്റെ പേരിലും സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തതിന്റെ പേരിലും ക്രൂരമായ മനുഷ്യാവാകാശ ലംഘനങ്ങള്‍ അനുഭവിക്കുന്ന ഹാദിയയെ മോചിപ്പിക്കുക എന്നാവശ്യപ്പെട്ടുള്ള ‘ഫ്രീ ഹാദിയ’ ബാനര്‍ പ്രൈഡ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത് ശ്രദ്ധേയമായി. നേരത്തെ എറണാകുളത്ത് നടന്ന ക്വിയര്‍ പ്രൈഡ് റാലിയിലും ഹാദിയയെ സ്വതന്ത്രമാക്കുക എന്നാവശ്യപ്പെട്ടുള്ള ബാനറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു

” ഞങ്ങള്‍ മാര്‍ച്ച് ചെയ്യുന്നത് ട്രാന്‍സ് വുമണ്‍ , ട്രാന്‍സ് മെന്‍ , ലെസ്ബിയന്‍ , ഗേ , ഇന്റര്‍സെക്സ് , ബൈസെക്ഷ്വല്‍ , മള്‍ട്ടിസെക്ഷ്വല്‍ , പാന്‍സെക്ഷ്വല്‍ തുടങ്ങിയവര്‍ക്ക് നേരെയും ഞങ്ങളെ പിന്തുണക്കുന്നവര്‍ക്ക് നേരെയും തുടരുന്ന അക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെയാണ്. ” പ്രൈഡ് സംഘാടകര്‍ പറഞ്ഞു.

Photo – The Quint

ഉച്ചക്ക് രണ്ടുമണിയോടെ ആരംഭിച്ച ക്വിയര്‍ പ്രൈഡ് മാര്‍ച്ച് വൈകീട്ട് ജന്തര്‍മന്തറില്‍ അവസാനിച്ചു. ഹോമോഫോബിയക്കും ട്രാന്‍സ്ഫോബിയക്കും എതിരായ മുദ്രാവാക്യങ്ങള്‍ മാര്‍ച്ചിലുടനീളം മുഴങ്ങി. മുമ്പെന്നുമില്ലാത്ത വിധം ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണം വര്‍ധിച്ചത് മാര്‍ച്ചില്‍ പങ്കെടുത്തവരെ പ്രയാസത്തിലാക്കിയെങ്കിലും മാര്‍ച്ച് തങ്ങള്‍ക്ക് നല്‍കിയത് മനോഹരമായ കാഴ്ച്ചകളാണെന്ന് റാലിക്ക് സാക്ഷികളായവര്‍ പറയുന്നു.

Be the first to comment on "ഡല്‍ഹിയെ നിറങ്ങളില്‍ ചാലിച്ച് ക്വിയര്‍ പ്രൈഡ്. റാലിയില്‍ ഫ്രീ ഹാദിയ മുദ്യാവാക്യങ്ങളും"

Leave a comment

Your email address will not be published.


*