ലോകത്തെ ഏറ്റവും പ്രതിഫലമര്‍ഹിക്കുന്ന ജോലിയേത്? ഉത്തരം പറഞ്ഞ് ലോകസുന്ദരി

ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍ക്ക് 2017 ലെ ലോക സുന്ദരിപ്പട്ടം. പതിനേഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം എത്തുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് മാനുഷി ഛില്ലര്‍. 108 മത്സരാര്‍ഥികളെ പിന്തള്ളിയാണ് മാനുഷിയുടെ കിരീട നേട്ടം. ലോക സുന്ദരിപ്പട്ടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരി കൂടിയാണ് മാനുഷി.

” എന്റെ അമ്മയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. അതുകൊണ്ട് തന്നെ അമ്മയുടെ ജോലി എന്ന് ഞാന്‍ ഉറപ്പായും പറയും. അത് അര്‍ഹിക്കുന്നത് പണം മാത്രമല്ല, ഏറ്റവും കൂടുതല്‍ സ്‌നേഹവും ബഹുമാനവും അര്‍ഹിക്കുന്ന ഒന്ന് കൂടിയാണ്. അതെ അമ്മയാണ് ഏറ്റവും കൂടുതല്‍ അത് അര്‍ഹിക്കുന്നത്.’   ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്ന ജോലി ഏതെന്ന ജൂറിയുടെ ചോദ്യത്തിന് ലോക സൗന്ദര്യ മത്സര വേദിയില്‍ ഇന്ത്യന്‍ പ്രതിനിധി മാനുഷി പറഞ്ഞത് മാതൃത്വത്തിന്റെ മഹത്വത്തെ കുറിച്ചാണ്.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള യാരിറ്റ്‌സ റെയേസ് ഫസ്റ്റ് റണ്ണറപ്പും മെക്‌സിക്കോയില്‍ നിന്നുള്ള മത്സരാര്‍ഥി സെക്കന്‍ഡ് റണ്ണറപ്പുമായി

ഡോക്ടര്‍ ദമ്പതികളുടെ മകളാണ് ഹരിയാന സ്വദേശനിയായ മാനുഷി. ഡല്‍ഹിയിലെ സെന്റ് തോമസ് സ്‌കൂള്‍, സോനെപ്പട്ടിലെ ഭഗത് ഭൂല്‍ സിങ് വനിതാ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.

 

Be the first to comment on "ലോകത്തെ ഏറ്റവും പ്രതിഫലമര്‍ഹിക്കുന്ന ജോലിയേത്? ഉത്തരം പറഞ്ഞ് ലോകസുന്ദരി"

Leave a comment

Your email address will not be published.


*