കേരളത്തിൽ സർക്കാർ/എയ്‌ഡഡ്‌ സ്‌കൂൾ പ്രൈമറി/യുപി അധ്യാപകർ. എസ്‌സി 3 .95% , എസ്‌ടി 1 .33%

Representative image

കേരളത്തിലെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകനിയമനത്തിൽ സംവരണം അട്ടിമറിക്കപ്പെടുന്നു. കേരളത്തിലെ സർക്കാർ/ എയ്‌ഡഡ്‌ തലങ്ങളിലെ പ്രൈമറി/ യുപി സ്‌കൂളുകളിലെ ടീച്ചർമാരിൽ എസ്‌സി എസ്‌ടി വിഭാഗങ്ങളിലുള്ളവരുടെ എണ്ണം വളരെ കുറവെന്ന് കണക്കുകൾ. 2013 മുതൽ 2016 വരെ ആകെയുള്ള അധ്യാപകരിൽ എസ്‌സി വിഭാഗത്തിലുള്ളവർ നാലു ശതമാനത്തിലും എസ്‌ടി വിഭാഗത്തിലുള്ളവർ രണ്ടു ശതമാനത്തിലും താഴെയാണെന്നാണ് കണക്കുകൾ പറയുന്നത്. Unified District Information System for Education ന്റെ ഡാറ്റകളാണ് ആധാരം.

കേരളത്തിലെ സർക്കാർ/ എയ്‌ഡഡ്‌ പ്രൈമറി/ യുപി സ്‌കൂളുകളിലെ അധ്യാപകരിൽ എസ്‌സി വിഭാഗത്തിലുള്ളവർ

2013-2014 = ആകെയുള്ള അധ്യാപകരിൽ 3 .95 ശതമാനം മാത്രമാണ് എസ്‌സി വിഭാഗത്തിൽ ഉൾപ്പെടുന്നവർ. 10544 പേർ

2014- 2015 = വർഷം കഴിയുംതോറും കുറയുന്നതാണ് കാണുന്നത്. 9698 പേർ . ആകെയുള്ള അധ്യാപകരിൽ എസ്‌സി വിഭാഗത്തിലുള്ളവർ 3 .94 ശതമാനം.

2015 -2016 = വീണ്ടും കുറയുന്നു. 9550 പേർ . ആകെയുള്ള അധ്യാപകരിൽ എസ്‌സി വിഭാഗത്തിലുള്ളവർ 3 .92 ശതമാനം.

കേരളത്തിലെ സർക്കാർ/ എയ്‌ഡഡ്‌ പ്രൈമറി/ യുപി സ്‌കൂളുകളിലെ അധ്യാപകരിൽ എസ്‌ടി വിഭാഗത്തിലുള്ളവർ

2013-2014- ആകെയുള്ള അധ്യാപകരിൽ 1 .31 ശതമാനം മാത്രമാണ് എസ്‌ടി വിഭാഗത്തിൽ ഉൾപ്പെടുന്നവർ. 3500 പേർ

2014- 2015 = 3282 പേർ . ആകെയുള്ള അധ്യാപകരിൽ എസ്‌ടി വിഭാഗത്തിലുള്ളവർ 1 .33 ശതമാനം.

2015 -2016 = ആകെയുള്ള അധ്യാപകരിൽ എസ്‌ടി വിഭാഗത്തിലുള്ളവർ 1 .31 ശതമാനം. 3193 പേർ

 

Be the first to comment on "കേരളത്തിൽ സർക്കാർ/എയ്‌ഡഡ്‌ സ്‌കൂൾ പ്രൈമറി/യുപി അധ്യാപകർ. എസ്‌സി 3 .95% , എസ്‌ടി 1 .33%"

Leave a comment

Your email address will not be published.


*