ഫൈസല്‍ കൊല്ലപ്പെട്ടിട്ട് ഒരാണ്ട്. കുറ്റപത്രം സമര്‍പ്പിച്ചു

ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ മലപ്പുറം കൊടിഞ്ഞി സ്വദേശി ഫൈസല്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ട് ഒരുവര്‍ഷം തികയുന്നു. 2016 നവംബർ 19ന്​ പുലർച്ചെ 5.05ഒാടെ കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് ഫൈസൽ ആർ.എസ്.എസ്, വി.എച്ച്.പി പ്രവർത്തകരുടെ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. പിറ്റേദിവസം ഗൾഫിലേക്ക് മടങ്ങാനിരിക്കെ ഭാര്യയുടെ ബന്ധുക്കളെ താനൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കാൻ പോകുന്നതിന്  ഇടയായിരുന്നു സംഭവം.

ആര്‍എസ്എസ് നേതൃത്വം നേരിട്ട് ഇടപെട്ടായിരുന്നു ഫൈസലിനെ വകവരുത്തിയത്. ഫൈസലിന്റെ സഹോദരീ ഭര്‍ത്താവായ വിനോദ് ഉള്‍പ്പെടെയുള്ള എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

നേരത്തെ അനിൽകുമാർ ആയിരുന്ന ഫൈസൽ ഗൾഫിൽ വെച്ചാണ് ഇസ്​ലാം മതം സ്വീകരിച്ചത്. ഫൈസല്‍ വധാനന്തരം ഫൈസലിന്റെ മാതാപിതാക്കളും ഇസ്ലാം സ്വീകരിക്കുകയുണ്ടായി.

ഫൈസലിന്റെ മാതാവ് ജമീലയെ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല സന്ദര്‍ശിച്ചപ്പോള്‍

അതേ സമയം പ്രതികളായ 15 പേർക്കെതിരെ ജില്ല ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പരപ്പനങ്ങാടി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ്​ കുറ്റപത്രം സമർപ്പിച്ചത്. ഗള്‍ഫില്‍ നിന്ന് ഫൈസല്‍ നാട്ടിൽ വന്നശേഷം ഭാര്യയും മൂന്ന് മക്കളും ഇസ്ലാം സ്വീകരിച്ചിരുന്നു. മറ്റു കുടുംബാംഗങ്ങള്‍ കൂടി മതം മാറാനുള്ള സാധ്യതയെ തുടർന്ന കടുത്ത മതവൈരാഗ്യമാണ്​ ​കൊലപാതകത്തിലേക്ക്​ നയിച്ചതെന്ന്​ കുറ്റപത്രത്തിൽ പറയുന്നു.

ആലത്തിയൂർ പൊയിലിശ്ശേരി ബിബിൻ, ശ്രീജേഷ് എന്ന അപ്പു, സുധീഷ്‌കുമാർ എന്ന കുട്ടാപ്പു, പ്രജീഷ് എന്ന ബാബു എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും ആർ.എസ്.എസ് തിരൂർ സഹകാര്യവാഹക് മഠത്തിൽ നാരായണൻ മൂസ്സത് , ഫൈസലി​​െൻറ സഹോദരി ഭർത്താവ് പുല്ലാണി വിനോദ് , പുല്ലാണി സജീഷ് , പുളിക്കൽ ഹരിദാസൻ , ഇയാളുടെ ജ്യേഷ്ഠൻ ഷാജി , ചാനത്ത് സുനിൽ , കളത്തിൽ പ്രദീപ് , പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശി ലിജീഷ്
എന്ന ലിജു , പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയിൽ ജയപ്രകാശ് , വള്ളിക്കുന്ന് കോട്ടാശ്ശേരി ജയകുമാർ , തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പിൽ രതീഷ് പുതുശ്ശേരി വിഷ്ണുപ്രകാശ് എന്നിവർ കുറ്റകൃത്യത്തി​​െൻറ ഗൂഢാലോചനകളിലും മുഖ്യപ്രതികൾക്ക് സഹായവും പ്രേരണയും നൽകുകയും ചെയ്തവരുമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.

Be the first to comment on "ഫൈസല്‍ കൊല്ലപ്പെട്ടിട്ട് ഒരാണ്ട്. കുറ്റപത്രം സമര്‍പ്പിച്ചു"

Leave a comment

Your email address will not be published.


*