വാക്സിനേഷന്‍ എടുക്കാന്‍ ആഹ്വാനവുമായി പികെ ഫിറോസും മകളും

സംസ്ഥാനസര്‍ക്കാറിന്റെ ആരോഗ്യവകുപ്പിന്റെ മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ ഇനിയും എടുക്കാത്തവര്‍ പെട്ടെന്ന് എടുക്കണമെന്നും എതിരായി പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകളെ ചെറുക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ്. വാക്സിനേഷന്‍ എടുത്ത തന്റെ മകള്‍ ഷസയുമായി ഒപ്പം ഫേസ്ബുക്കില്‍ ലൈവില്‍ വന്നാണ് ഫിറോസിന്റെ ആഹ്വാനം.

‘ ഞാനും വാക്സിന്‍ എടുത്തിട്ടുണ്ട്. വാക്സിന്‍ എടുത്തത് കൊണ്ട് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. എല്ലാവരും വാക്സിന്‍ എടുക്കണം ‘ ഷസ പറയുന്നു.

അതേ സമയം സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും നല്‍കിവരുന്ന മീസില്‍സ്‌റൂബെല്ലാ രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്ന തീയതി 25 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

ഒമ്പതു മാസം മുതല്‍ പതിനഞ്ചു വയസുവരെയുള്ള 76 ലക്ഷം കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ദേശീയ ആരോഗ്യപദ്ധതിയുടെ ഭാഗമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 2020 ഓടെ ലോകത്തു നിന്ന് മീസില്‍സ് റൂബെല്ല രോഗങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം

പനി, കണ്ണിനു ചുവപ്പ്, മുഖത്തും ദേഹത്തും ചുവന്ന തടിപ്പുകള്‍ ഇവയാണ് മീസില്‍സ് അഥവ അഞ്ചാം പനിയുടെ ലക്ഷണങ്ങള്‍ ഈ വൈറസ് ശ്വാസകോശത്തെ ബാധിച്ചാല്‍ ന്യുമോണിയയ്ക്ക് കാരണമാകും. മുതിര്‍ന്ന കുട്ടികളില്‍ തലച്ചോറില്‍ വീക്കം ഉണ്ടാക്കുകയും അത് തലച്ചോറിനെ തകരാറിലാക്കുകയും ചെയ്യും.

ഇന്ത്യയില്‍ ഒരു വര്‍ഷം നാല്‍പ്പതിനായിരത്തില്‍പ്പരം കുട്ടികളാണ് അഞ്ചാം പനിമൂലം മരിക്കുന്നത്. ആയിരത്തില്‍ ഒരു കുഞ്ഞ് റൂബെല്ല മൂലം ജനനവൈകല്യം ബാധിക്കുകയോ മരിക്കുകയോ ചെയ്യുന്നു

Be the first to comment on "വാക്സിനേഷന്‍ എടുക്കാന്‍ ആഹ്വാനവുമായി പികെ ഫിറോസും മകളും"

Leave a comment

Your email address will not be published.


*