എസ് ദുർഗാ ഗോവ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ ഹൈക്കോടതി അനുമതി

എസ് ദുർഗാ സിനിമ ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി.

ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്ന് എസ് ദുര്‍ഗ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സംവിധായകൻ സനൽകുമാർ ശശിധരന് അനുകൂല വിധി. ചിത്രത്തിന്റെ സെർട്ടിഫൈഡ് കോപ്പി പ്രദര്ശിപ്പിക്കാനാണ് കോടതി അനുമതി നല്കിയത്.

എസ് ദുര്‍ഗ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവും നീതീകരിക്കാനാവാത്തതുമാണ് എന്നാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ ഹർജിയിൽ ആരോപിച്ചത്. ചിത്രം സംസ്ഥാനത്ത് സെന്‍സറിംഗിന് വിധേയമായതിനാല്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നുമായിരുന്നു ഹര്‍ജിയിന്മേലുള്ള സംവിധായകന്റെ വാദം. എസ് ദുര്‍ഗ ഉള്‍പ്പടെ രണ്ട് ചിത്രങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഇന്ത്യന്‍ മേളയില്‍ നിന്ന് ഒഴിവാക്കിയത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവെച്ചിരുന്നു.

Be the first to comment on "എസ് ദുർഗാ ഗോവ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ ഹൈക്കോടതി അനുമതി"

Leave a comment

Your email address will not be published.


*