പത്ത് ലക്ഷത്തിനടുത്ത് ശ്രോതാക്കള്‍. വൈറലായി ഗോകുല്‍രാജിന്റെ ഗാനങ്ങള്‍

കലാഭവന്‍ മണിയുടെ നാടന്‍പാട്ടുകള്‍ പാടി മലയാളി ശ്രോതാക്കളുടെ നിറഞ്ഞ കയ്യടി നേടി ഒമ്പതുവയസ്സുകാരന്‍ ഗോകുല്‍രാജ്. കാഴ്ച്ചശേഷി നഷ്ടപ്പെട്ട ഗോകുല്‍രാജ് പാടിയ പാട്ടുകള്‍ ഇതിനകം പത്ത് ലക്ഷത്തിലധികം പേരാണ് സോഷ്യല്‍മീഡിയയില്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്. മലയാളം ചാനലുകളിലെ ജനപ്രിയ പരിപാടിയായ ഫ്ലവേര്‍സ് ടിവിയിലെ കോമഡി ഉത്സവം പരിപാടിയില്‍ ഗോകുല്‍ പാടിയ പാട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

‘ വലിയ കലാകാരനാണ് ഗോകുല്‍ , ദൈവം അനുഗ്രഹിച്ചാല്‍ എന്റെ സിനിമയില്‍ ഗോകുലിന് പാടാന്‍ അവസരം ഒരുക്കും ‘ പരിപാടിയില്‍ അതിഥിയായെത്തിയ ജയസൂര്യ ഗോകുലിനെ ചേര്‍ത്തുപിടിച്ചു പറഞ്ഞു. ‘ ഫ്ലവേര്‍സ് ടിവിയുടെ അടുത്ത മെഗാ അവാര്‍ഡ് നൈറ്റില്‍ ഗോകുലിന് പാടാന്‍ അവസരം ഒരുക്കണമെന്ന് ‘ ചാനല്‍ അധികൃതരോട് പരിപാടിയിലെ വിധികര്‍ത്താവ് ടിനി ടോം ആവശ്യപ്പെട്ടു.

കാസർഗോഡ് സ്വദേശിയായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോകുല്‍ രാജ്. സോഷ്യ‍ല്‍ മീഡിയയില്‍ മുമ്പും ഗോകുലിന്‍റെ ഗാനങ്ങള്‍ ഏറെ വൈറലായിരുന്നു. ശാസ്ത്രീയമായി ഗോകുൽ സംഗീതം പഠിച്ചിട്ടില്ല. കീബോര്‍ഡിലും ചെണ്ടയിലും പ്രാവീണ്യമുണ്ട് ഈ കൊച്ചുകലാകാരന്.

 

Be the first to comment on "പത്ത് ലക്ഷത്തിനടുത്ത് ശ്രോതാക്കള്‍. വൈറലായി ഗോകുല്‍രാജിന്റെ ഗാനങ്ങള്‍"

Leave a comment

Your email address will not be published.


*