ഹാദിയയെയും ഷെഫിനെയും അപമാനിച്ചു ശക്തിബോധി. സംഘപരിവാറിന് വെള്ളപൂശാനും ശ്രമം

ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടു വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന ഹാദിയയെയും ഭർത്താവ് ഷെഫിൻ ജഹാനെയും പരസ്യമായി അപമാനിച്ചു വിശ്വഭദ്രാനന്ദ ശക്തിബോധി. ഹാദിയയെയും ശശികലയെയും സമീകരിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ശക്തിബോധി അതിനു വിശദീകരണമെന്നോളം പറഞ്ഞത് ‘ ഹാദിയ മൂത്താല്‍ മുസ്ലീം ശശികലയാവും..’ എന്നാണ് . പിന്നീട് ‘ മൂക്കുന്നേയുളളൂ. മൂത്താല്‍ ശശികലയെ പോലെ പ്രസംഗിക്കും’ എന്നും ഹാദിയയെ കുറിച്ച് പറയുന്നു. മതവിദ്വേഷപ്രസംഗങ്ങളുടെ പേരിൽ കുപ്രസിദ്ധിയാര്ജിച്ച തീവ്ര ഹിന്ദുത്വ നേതാവിനോടൊപ്പം ഹാദിയയെ സമീകരിച്ചു സംസാരിച്ച ശക്തിബോധിയുടെ ഇരട്ടമുഖമാണ് പുറത്തു വന്നതെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക വിമര്ശനമുയരുന്നു.

ഹാദിയയെ വീട്ടുതടങ്കലിലാക്കുകയും സംഘപരിവാർ നേതാക്കളെ മാത്രം വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്ത ഹാദിയയുടെ പിതാവിനെയും വെള്ളപൂശാൻ ശക്തിബോധി ശ്രമം നടത്തുന്നു. ‘ മതം മാറാനുളള സാഹചര്യമെങ്കിലും ലഭ്യമായിരുന്ന അശോകന്‍ എന്ന അച്ഛന്റെ പുരുഷാധിപത്യം’ എന്നാണു അശോകനെ കുറിച്ച ശക്തിബോധിയുടെ അഭിപ്രായം. മതം മാറിയതിന്റെ പേരിൽ എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടു ഹാദിയ അച്ഛന്റെ വീട്ടുതടങ്കലിൽ കഴിയുകയും ഹാദിയയുടെ സുഹൃത്തിന്റെ പിതാവിനെ കൊല്ലാൻ അശോകൻ പദ്ധതിയിട്ടെന്നും ഉള്ള വാർത്തകൾ വരികയും ചെയ്തിട്ടും അശോകനെ കുറിച്ച് മതം മാറാൻ സാഹചര്യം നൽകിയ ആളെന്നാണ് ശക്തിബോധിയുടെ അഭിപ്രായം.

മതം മാറാനുളള സാഹചര്യമെങ്കിലും ലഭ്യമായിരുന്ന അശോകന്‍ എന്ന അച്ഛന്റെ പുരുഷാധിപത്യത്തില്‍ നിന്നു ഒന്നിനും സ്വാതന്ത്ര്യമില്ല…

Posted by വിശ്വഭദ്രാനന്ദ ശക്തിബോധി on 25 नोव्हेंबर 2017

ഒപ്പം ‘ ഒന്നിനും സ്വാതന്ത്ര്യമില്ലാത്ത ഷഫീന്‍ജഹാനെന്ന ഭര്‍ത്താവായ പുരുഷന്റെ ആധിപത്യത്തിലേക്കുളള ചുവടുമാറ്റം’ എന്ന സംഘപരിവാർ പ്രചാരകർ ഉയർത്തുന്ന അതേ വാദമാണ് ഷെഫിൻ ജഹാനെ കുറിച്ചും ഹാദിയയുടെ തീരുമാനത്തെ കുറിച്ചും ശക്തിബോധി പങ്കുവെക്കുന്നത്.

അധ്യാപകനും എഴുത്തുകാരനുമായ ബഷീർ മിസ്അബ് ശക്തിബോധിക്കു മറുപടിയായി എഴുതിയ ഫേസ്‌ബുക്ക് കുറിപ്പും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു.

ബഷീർ മിസ്അബിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :-

ശക്തിബോധിയുടെ കുറിപ്പിന്റെ രാഷ്ട്രീയ-രസതന്ത്രങ്ങളെ ചെറിയതോതിലൊന്നു വിലയിരുത്താൻ ശ്രമിക്കുമ്പോൾതന്നെ പലചോദ്യങ്ങളും ഉയർന്നുവരുന്നുണ്ട്‌.

1- പൊതുവെ,പുരുഷാധിപത്യത്തിനെതിരെ സ്ത്രീപക്ഷത്താണുതാനെന്ന ഒരു പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്‌ കക്ഷി. അങ്ങിനെയെങ്കിൽ, വിവാഹമുൾപ്പെടെ മിക്ക വർത്തമാന സാമൂഹ്യസ്ഥാപനങ്ങളും പുരുഷാധിപത്യപരം എന്നനിലയിൽ ഈ സ്വാമി എതിർത്തുപോരുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്‌?

2- ഹാദിയ മതം മാറിയത്‌ അശോകൻ എന്ന പുരുഷൻ നൽകിയ സ്വാതന്ത്ര്യത്താലാണെന്നു ഈ സ്വാമി വിശ്വസിക്കുന്നത്‌ എന്തടിസ്ഥാനത്തിലാണു? ഹാദിയക്കു മതം മാറാനുള്ള സാഹചര്യം സൃഷ്ടിച്ചത്‌ ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയാണോ, അതോ, അശോകനെന്ന പുരുഷനാണോ?

2- അശോകനിൽനിന്നും കിട്ടിയ സ്വാതന്ത്ര്യമുൾപ്പെടെ ‘യാതൊരു സ്വാതന്ത്ര്യവും’ ഷെഫിൻ ജഹാനിൽനിന്നു ഹാദിയക്കു കിട്ടില്ലെന്ന് ഇയാൾ കട്ടായം പറയുന്നത്‌ ഷെഫിൻ ജഹാനിൽനിന്നും ഹാദിയക്കുണ്ടായ ഏത്‌ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണു?

3- ‘ഒന്നിനും സ്വാതന്ത്ര്യംനൽകാത്ത’ ഒരു തികഞ്ഞ പുരുഷാധിപത്യസ്വഭാവമായിരിക്കും ഷെഫിൻ ഹാദിയയുടെമേൽ പ്രയോഗിക്കുക എന്നുവിധിക്കാൻ അവർ തമ്മിൽ അവ്വിധമൊരു വിവാഹ-കുടുംബ ഘടനക്കകത്തു രണ്ടുനാൾ പോലും ജീവിച്ചിട്ടില്ലല്ലോ.

4- ആനിലക്കു നോക്കുമ്പോൾ സ്വാമിയുടെ വിമർശനം ഷെഫിൻ ജഹാനിലൊതുങ്ങുന്നതല്ലെന്നും, സംഘ്‌ പരിവാറിന്റെ ചട്ടുകമായി മാറിയ ഒരു പിതാവിൽ നിന്നും ലഭിക്കുന്നത്ര സ്വാതത്ര്യം പോലും, (സ്വാമിയുടെ ഭാഷയിൽതന്നെ പറഞ്ഞാൽ “ഒന്നിനുമുള്ള സ്വാതന്ത്ര്യവും”) മുസ്ലിം പുരുഷനുകീഴിൽ സ്ത്രീക്ക്‌ ലഭിക്കില്ലെന്ന മുസ്ലിം വിരുദ്ധ വംശീയ മുൻ വിധിതന്നെയാണു പ്രസ്തുതകുറിപ്പിലൂടെ കക്ഷി പ്രകടമാക്കുന്നതെന്നുമല്ലേ മനസ്സിലാക്കേണ്ടത്‌?

ഷെഫിൻ ജഹാനെതിരെ കേവലമൊരു കുറിപ്പിട്ട ‘നല്ലസ്വാമി’ എന്നതിലുപരി, മുസ്ലിം വിരുദ്ധ വംശീയവിരോധവും മുൻ വിധിയും പേറുന്നൊരു സൂത്രരാഷ്ട്രീയക്കാരനായി വിശ്വഭദ്രാനന്ദനെ തിരിച്ചറിയേണ്ടിവരുന്നതും ഇതുകൊണ്ടൊക്കെ തന്നെയാണു.
നാം സൗഹൃദ-സംവാദങ്ങൾക്കായി സ്വീകരിച്ചാനയിക്കുന്നവരുടെ തസ്തികകൾക്കപ്പുറം, അവരുടെ രാഷ്ട്രീയാദർ ശ-നിലപാടുകളാണു ഐക്യപ്പെടലിന്റെ അടിസ്ഥാനമാവേണ്ടത്‌ എന്ന പ്രാഥമികവിദ്യാഭ്യാസമെങ്കിലും നാമിനിയും ആർജ്ജിക്കേണ്ടതായുണ്ട്‌.

Be the first to comment on "ഹാദിയയെയും ഷെഫിനെയും അപമാനിച്ചു ശക്തിബോധി. സംഘപരിവാറിന് വെള്ളപൂശാനും ശ്രമം"

Leave a comment

Your email address will not be published.


*