വിജയിക്കും, സഭയിൽ ബഹുജനത്തിന്റെ ശബ്‌ദമാവും, ബിജെപി പരാജയപ്പെടും : ജിഗ്നേഷ് മേവാനി

തെരുവുകളിൽ ദലിത് ബഹുജൻ സമൂഹങ്ങളുടെ അവകാശങ്ങൾക്കായി പൊരുതുന്നതിനേക്കാൾ ഊർജത്തോടെ നിയമനിർമാണസഭയിൽ അവ ഉയർത്തുമെന്ന് ഗുജറാത്തിലെ ദലിത് അവകാശപോരാളി ജിഗ്നേഷ് മേവാനി. വടക്കന്‍ ഗുജറാത്തിലെ വാദ്ഗാമില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നു അറിയിക്കുന്നതിനിടെയാണ് ജിഗ്നേഷ് താൻ ജയിച്ചാൽ നിയമസഭയിൽ ദലിത് ബഹുജനത്തിന്റെ ശബ്ദമാവും എന്ന് പറഞ്ഞത്.

വാദ്ഗാം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട മേവാനി ബിജെപിയുമായി നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുക്കുകയായിരുന്നു. മേവാനിയുടെ അഭ്യര്‍ത്ഥന മാനിച്ച് വാദ്ഗാമില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതായി കോണ്‍ഗ്രസും വ്യക്തമാക്കി.

‘ ഫാസിസ്റ്റുകളായ ബിജെപിക്കാർക്കെതിരെ തെരുവുകളിൽ ശബ്ദിക്കും. തെരഞ്ഞെടുപ്പിൽ പൊരുതി ബഹുജനങ്ങളുടെ ശബ്ദമായി നിയമനിർമാണസഭയിൽ ഇടപെടും. ബിജെപിയാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. ബിജെപിക്കെതിരെ പൊരുതുന്ന എല്ലാ പാർട്ടികളോടും നിന്ന് നാം തെരഞ്ഞെടുപ്പിനെ നേരിടണം. ഇതാണ് എനിക്ക് ഗുജറാത്തിലുള്ളവരോട് പറയാനുള്ളത്. നമ്മളും ബിജെപിയും തമ്മിലുള്ള പോരാട്ടമാണ്. കഴിഞ്ഞ ഇരുപത്തിരണ്ട് വർഷമായി ഫാസിസ്റ്റുകളുടെ വിളയാട്ടമാണ് ഗുജറാത്തിൽ.രാജ്യം മുഴുവനും അതിനെ കുറിച്ച് ബോധവാന്മാരാണ് ഇപ്പോൾ. നാം ദലിത് സമൂഹം ഇങ്ങനെയാണോ തെരുവുകളിൽ അവകാശത്തിനായി പൊരുതുന്നത് , അതിനേക്കാൾ വേഗതയിൽ , ഊർജത്തിൽ നാം നമ്മുടെ രാഷ്ട്രീയം നിയമനിർമാണസഭയിലും .ഉന്നയിക്കും. ‘ ജിഗ്നേഷ് മേവാനി പറഞ്ഞു.

Be the first to comment on "വിജയിക്കും, സഭയിൽ ബഹുജനത്തിന്റെ ശബ്‌ദമാവും, ബിജെപി പരാജയപ്പെടും : ജിഗ്നേഷ് മേവാനി"

Leave a comment

Your email address will not be published.


*