‘ കൂറു പുലർത്തി ആടി കൊടുക്കാന്‍ വേണ്ടിയാണല്ലോ വന്ന് വീഴുന്നത് ‘ഹസ്‌ന ഷാഹിദ ജിപ്‌സി എഴുതുന്നു

ഹസ്‌ന ഷാഹിദ ജിപ്‌സി

എന്ത് കൊണ്ടാണ് രക്ഷിതാക്കൾക്ക് മക്കളുടെ കാര്യത്തില്‍ ഇത്രയും അവകാശം ക്ളെയിം ചെയ്യാൻ സാധിക്കുന്നത് എന്ന് ചിന്തിച്ചാൽ കിട്ടുന്ന ഉത്തരം എന്താണെന്ന് വെച്ചാൽ LKG മുതല്‍ PG വരെ യും മാതാപിതാക്കളുടെ ചിലവിൽ പഠിക്കുകയും ജീവിക്കുകയും ചെയ്യുന്നു എന്നതാണ്.
https://m.facebook.com/story.php…
ഒരു പ്രമുഖ പ്രൊഫൈലിൽ വന്നതാണ്. ഈ യുക്തിയുടെ തുടർച്ചകൾ ആലോചിച്ച് നോക്കി.

വയസ്സായ മാതാപിതാക്കളെ മക്കൾ പട്ടിക്കൂട്ടിലിടുകയും പേരക്കുട്ടികളെ നോക്കി വീട്ടിലെ പണി തീർത്ത് വല്ല മൂലയിലും കിടക്കാൻ കൽപ്പിക്കുകയും ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ ജോലി കിട്ടിയ കാലം തൊട്ട് അവരുടെ മക്കളുടെ ചിലവിൽ ജീവിക്കുന്നു എന്നതിനാലാണ്.

എന്ത് കൊണ്ടാണ് ഭർത്താവിന് ഭാര്യയെ തല്ലാനും റേപ്പ് ചെയ്യാനും സാധിക്കുന്നത് എന്ന് ചിന്തിച്ചാൽ കിട്ടുന്ന ഉത്തരം അയാൾ അധ്വാനിക്കുന്ന പൈസക്ക് ഭക്ഷണം കഴിക്കുകയും അയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിക്കുകയും ചെയ്യുന്നു എന്നതാണ്.

എന്ത് കൊണ്ടാണ് ദുരഭിമാനക്കൊലകൾ ഉണ്ടാകുന്നത് എന്ന് വെച്ചാൽ അത് വരെ വളർത്തി വലുതാക്കിയത് കുടുംബമാണ്.

എന്ത് കൊണ്ടാണ് ദളിതരുടെ നേർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസറ്റലുകളിലും കുതിര കേറുന്നത് എന്ന് വെച്ചാൽ അവർക്ക് സ്റ്റെപൻറും ഫീസിളവും നൽകുന്നത് സർക്കാരാണ്.

എന്ത് കൊണ്ടാണ് പോലീസ് സംശയത്തിൻറെ പേരില്‍ പിടിച്ചു കൊണ്ട് പോയി കൊല്ലുന്നത് എന്ന് വെച്ചാൽ അവർ ക്രമസമാധാനം പാലിച്ചതിൻറെ സംരക്ഷണയിലാണ് ഇത്ര കാലം ജീവിച്ചത്.

എന്ത് കൊണ്ടാണ് പട്ടാളത്തിന് വീട് കേറി റേപ്പ് ചെയ്യാനോ വെടി വെച്ചിടാനോ സാധിക്കുന്നത് എന്നോർത്താൽ മഞ്ഞിലും മഴയിലും നിന്ന് അവർ അതിർത്തി കാത്തത് കൊണ്ടാണ് കിടന്നുറങ്ങുന്നത്.
എന്ത് കൊണ്ടാണ് ഭരണകൂടത്തിന് ജനങ്ങളുടെ മേൽ നിരോധനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തൽ മുതൽ തൂക്കിക്കൊല വരെ നടത്താൻ സാധിക്കുന്നത് എന്ന് ചിന്തിച്ചാൽ അതിൻറെ പരമാധികാരത്തിനകത്തിൽ നിന്ന് ലഭ്യമാക്കുന്ന സാധന സേവനങ്ങളുടെ ഉപഭോക്താക്കളാണെന്നത് കൊണ്ടാണ്.

മനുഷ്യക്കുഞ്ഞിൻറെ ദുർബലതയോർത്ത് സങ്കടം തോന്നുന്നു. സംഭാരകരുടെ സേവന,സഹായങ്ങൾ സ്വീകരിച്ച് അതിനോട് കൂറു പുലർത്തി ആടി കൊടുക്കാന്‍ വേണ്ടിയാണല്ലോ വന്ന് വീഴുന്നത്. തങ്ങളുടെ താളത്തിന് തുള്ളാനായി പിള്ളേരെ ഉണ്ടാക്കി വരുമാനത്തിൻറെ പങ്കു പറ്റിച്ച് വളർത്തിയെടുക്കുന്നവർക്ക് കോണ്ടം സജസ്റ്റ് ചെയ്യുന്നത് നന്നാകും. പത്തു മാസം ചുമന്നതിൻറെ കണക്ക് കൂടിയുണ്ടാകുമല്ലോ.

Be the first to comment on "‘ കൂറു പുലർത്തി ആടി കൊടുക്കാന്‍ വേണ്ടിയാണല്ലോ വന്ന് വീഴുന്നത് ‘ഹസ്‌ന ഷാഹിദ ജിപ്‌സി എഴുതുന്നു"

Leave a comment

Your email address will not be published.


*