ഓര്‍മയായത് അനുകരണകലയിലെ പകരംവെക്കാനാവാത്ത താരം

പ്രമുഖ മലയാള നടന്‍ അബി (52) അന്തരിച്ചു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്നു ദീർഘനാളായി ചികിൽസയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അബി അൻപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്

കലാഭവനിലും ഹരിശ്രീയിലും കൊച്ചിൻ സാഗറിലും ആർട്ടിസ്റ്റായി പ്രവർത്തിച്ചു. മഴവിൽക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാർ, മിമിക്‌സ് ആക്‌ഷൻ 500, അനിയത്തിപ്രാവ്, രസികൻ, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഭാര്യ സുനില. കിസ്മത്തിലൂടെ ശ്രദ്ധേയനായ യുവതാരം ഷെയ്ൻ നിഗം മകനാണ്. മറ്റുമക്കള്‍ : അഹാന, അലീന.

മിമിക്രിക്കാരനായിട്ടായിരുന്നു തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. അമിതാഭ് ബച്ചനടക്കമുള്ള ഹിന്ദി താരങ്ങളെയും അനുകരിച്ച് പ്രശംസ നേടിയിട്ടുണ്ട്.

മലയാളത്തിൽ മിമിക്രി പരിപാടികള്‍ക്ക് ഇത്രയേറെ സ്വീകാര്യത നൽകിയ വേറെ നടനുണ്ടാവില്ല. ”അമിതാഭ് ബച്ചന്റെ പരസ്യങ്ങൾക്കെല്ലാം ശബ്ദം കൊടുക്കുന്നത് ഞാനാണ്. അവസാനമിറങ്ങിയ കല്ല്യാണിന്റെ പരസ്യങ്ങൾക്ക് വരെ മലയാളത്തിൽ ശബ്ദം കൊടുത്തിരിക്കുന്നത് ഞാനാണ്. അദ്ദേഹത്തോട് ചെറുപ്പം മുതലേ എനിക്ക് ഇഷ്ടമാണ്. ചെറുപ്പം മുതലേ അനുകരിക്കാറുണ്ട്. ഒരിക്കൽ നേരിട്ട് ശബ്ദം അനുകരിച്ചു. അദ്ദേഹം നന്നായിട്ടുണ്ടെന്ന് പറഞ്ഞു.” അബി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

Be the first to comment on "ഓര്‍മയായത് അനുകരണകലയിലെ പകരംവെക്കാനാവാത്ത താരം"

Leave a comment

Your email address will not be published.


*