IFFK : ജയലളിതയ്ക്കും ഐ.വി ശശിയ്ക്കും ഓംപുരിക്കും ആദരം

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകളായ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കും സംവിധായകന്‍ ഐ.വി ശശിയ്ക്കും കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദരം. ഹോമേജ് വിഭാഗത്തിലാണ് ഇവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. 15 ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.

ആരൂഢം, 1921, ആള്‍ക്കൂട്ടത്തില്‍ തനിയെ, മൃഗയ, ഇതാ ഇവിടെ വരെ എന്നിവയാണ് മേളയിലെ ഐ.വി ശശി ചിത്രങ്ങള്‍. ജയലളിതയ്ക്കുള്ള സമര്‍പ്പണമായി ‘ആയിരത്തില്‍ ഒരുവന്‍ പ്രദര്‍ശിപ്പിക്കും.’ബി.ആര്‍ പന്തുലു സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ എം.ജി.ആറാണ് നായകന്‍.

ഐ.വി ശശി ചിത്രങ്ങള്‍ക്കു പുറമെ മലയാളത്തില്‍ നിന്ന് കെ.ആര്‍. മോഹനന്റെ അശ്വത്ഥാമാവ്, പുരുഷാര്‍ത്ഥം, സ്വരൂപം എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

വിഖ്യാത നടന്‍ ഓം പുരിയ്ക്കുള്ള ആദരമായി ഗോവിന്ദ് നിഹ്‌ലാനി സംവിധാനം ചെയ്ത ‘അര്‍ധ സത്യ’ ആണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ചലച്ചിത്ര-നാടക നടി ഗീതാ സെന്നിനും ഛായാഗ്രാഹകനായിരുന്ന രാമചന്ദ്ര സെന്‍ഗുപ്തയ്ക്കുമുള്ള സമര്‍പ്പണമാണ് ‘നാഗരിക്”എന്ന ചിത്രം. ഇന്ത്യന്‍ ചിത്രങ്ങള്‍ക്കു പുറമെ ഹോമേജ് വിഭാഗത്തില്‍ വിദേശ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

Be the first to comment on "IFFK : ജയലളിതയ്ക്കും ഐ.വി ശശിയ്ക്കും ഓംപുരിക്കും ആദരം"

Leave a comment

Your email address will not be published.


*