അഞ്ചാം വയസ്സിൽ തുടങ്ങിയ മിമിക്രി. അബിയുടെ എവർഗ്രീൻ പ്രകടനങ്ങൾ കാണാം

‘ ഞാൻ മിമിക്രി കാണിച്ചതും അറിയാതെയാണ്. അഞ്ചാം വയസ്സിലാണ് മിമിക്രി തുടങ്ങിയത്. മിമിക്രി എന്താണെന്നറിയാതെ മിമിക്രി തുടങ്ങിയ ആളാണ് . ‘  അന്തരിച്ച കലാഭവൻ അബി ഒരിക്കൽ പറഞ്ഞ വാക്കുകളാണ് . മലയാളത്തിൽ അനുകരണകലയെ ഇത്രയേറെ ജനകീയമാക്കിയ മറ്റൊരു കലാകാരനുണ്ടാവില്ല.  മലയാളിപ്രേക്ഷകർ നിരവധി തവണ കണ്ടു കയ്യടിച്ച അബിയുടെ മനോഹരവും അതിശയിപ്പിക്കുന്നതുമായ കലാപ്രകടനങ്ങൾ കാണാം :

മമ്മൂട്ടിയും അമിതാഭ് ബച്ചനും 

ഇന്ത്യൻ സിനിമയിലെ രണ്ട് ഇതിഹാസതാരങ്ങളായായ മമ്മൂട്ടിയെയും അമിതാഭ് ബച്ചനേയും അവിസ്മരണീയമാം വിധം ശബ്ദത്തിൽ അനുകരിക്കുകമായിരുന്നു അബി.  അബിയുടെ മരണവർത്തയറിഞ്ഞു മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ച വരികൾ തന്നെ അതിനു വലിയ സ്മരണയാണ്. ” അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓർമ്മകളിൽ നില നിൽക്കും” മമ്മൂട്ടി പറയുന്നു.

”അമിതാഭ് ബച്ചന്റെ പരസ്യങ്ങൾക്കെല്ലാം ശബ്ദം കൊടുക്കുന്നത് ഞാനാണ്. അവസാനമിറങ്ങിയ കല്ല്യാണിന്റെ പരസ്യങ്ങൾക്ക് വരെ മലയാളത്തിൽ ശബ്ദം കൊടുത്തിരിക്കുന്നത് ഞാനാണ്. അദ്ദേഹത്തോട് ചെറുപ്പം മുതലേ എനിക്ക് ഇഷ്ടമാണ്. ചെറുപ്പം മുതലേ അനുകരിക്കാറുണ്ട്. ഒരിക്കൽ നേരിട്ട് ശബ്ദം അനുകരിച്ചു. അദ്ദേഹം നന്നായിട്ടുണ്ടെന്ന് പറഞ്ഞു.” അബി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

അബിയുടെ മാത്രം ആമിനത്താത്ത

ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണു അബി മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയത്. ആമിനതാത്തയായി തന്നെ അദ്ദേഹം ഒരു സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ” 27 ഒാളം കഥാപാത്രങ്ങളെ ഞാൻ മിമിക്രിയിൽ സൃഷ്ടിച്ചിട്ടുണ്ട്. മൂവാറ്റുപുഴയുടെ സംഭാവനയാണ് ആമിനാത്താത്ത. അങ്ങനെയൊരാളില്ല യഥാർഥത്തിൽ. എന്നാൽ ഒരു പാടുപേർ ചേർന്നതാണ് ആമിനാത്താത്ത, എന്റെ കഥാുപാത്രങ്ങളിൽ ഏറ്റവും ഹിറ്റായതും ആമിനാത്താത്തയാണ്.” അബി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ശക്തികപൂറിനെ അനുകരിക്കുന്ന അബി

മമ്മൂട്ടിയുടെ ഡയലോഗ് പറയുന്ന നെടുമുടി വേണു

 

Be the first to comment on "അഞ്ചാം വയസ്സിൽ തുടങ്ങിയ മിമിക്രി. അബിയുടെ എവർഗ്രീൻ പ്രകടനങ്ങൾ കാണാം"

Leave a comment

Your email address will not be published.


*